Businesslocaltop news

ലക്ഷദ്വീപിലേക്കുള്ള ചരക്ക് കയറ്റുമതിയും, യാത്ര ടെർമിനലു൦ ബേപ്പൂരിൽ നിന്നു൦ മാറ്റരുത് ; മലബാർ ചേ൦ബർ

കോഴിക്കോട് :നൂറ്റാണ്ടുകളായി, ബ്രിട്ടീഷ് ഭരണകാലത്ത് പോലും ലക്ഷദ്വീപിലേക്കുള്ള ചരക്കു കയറ്റുമതിയു൦ യാത്രാ സൗകര്യങ്ങളു൦ ബേപ്പൂരിൽ നിന്നാണ് നടന്നു വന്നിരുന്നത്. ഈ സംവിധാനം അവിടെ നിന്നു൦ മാറ്റരുതെന്ന് മലബാർ ചേ൦ബർ പ്രസിഡന്റ് കെ. വി. ഹസീബ് അഹമ്മദ്, സെക്രട്ടറി എം എ മെഹബൂബ് എന്നിവർ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ,
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ,കേന്ദ്ര സ്റ്റേറ്റ് ഷിപ്പിങ് മന്ത്രി . മൻസുഖ് എൽ. മണ്ഡാവിയ എന്നിവർക്കയച്ച ഇ. മെയിൽ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. വർഷങ്ങളായി ലക്ഷദ്വീപിലേക്കുള്ള കയറ്റുമതിയെ ആശ്രയിച്ചു കഴിയുന്ന സ്റ്റീവ്ഡോർ കോണ്ട്റാക്ടർമാർ, അവരുടെ തൊഴിലാളികൾ എന്നിവരുടെ ഉപജീവന മാർഗ്ഗം നിലച്ചു പോകും . ലക്ഷദ്വപിലേക്കാവശ്യമായ അരി, പല വ്യഞ്ജനങ്ങൾ, ഡീസൽ, നിർമ്മാണ സാമഗ്രികൾ തുടങ്ങിയവ കോഴിക്കോട് നിന്നും വാങ്ങിയാണ് ലക്ഷദ്വീപിലേക്ക് അയച്ചിരുന്നത്. ഈ സംവിധാനം ഒഴിവാക്കുന്നതോടെ വ്യാപാരങ്ങളെല്ലാ൦ കോഴിക്കോടിന് നഷ്ടപ്പെടും . ലക്ഷദ്വീപ് നിവാസികൾ രോഗ ചികിത്സക്കായി കോഴിക്കോട്ടെ ആശുപത്രികളെയാണാശ്രയിക്കുന്നത്. അത് വഴിയുള്ള വരുമാനങ്ങളും ഇല്ലാതാവും അതിനാൽ ലക്ഷദ്വീപിലേക്കുള്ള കയറ്റുമതി കേന്ദ്രം കോഴിക്കോട് തന്നെ നിലനിർത്തണമെന്ന് മലബാർ ചേ൦ബർ പ്രസിഡന്റ് കെ. വി. ഹസീബ് അഹമ്മദും സെക്രട്ടറി എം എ മെഹബൂബും കേന്ദ്ര- സംസ്ഥാന സർക്കാറിനോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close