KERALAlocaltop news

മണിപ്പൂർ ജനതയ്ക്ക് സുരക്ഷിതത്വം ഉറപ്പാക്കണം. കർഷക കോൺഗ്രസ്

താമരശ്ശേരി :

മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് അതിക്രമങ്ങളും നരഹത്യകളും അവസാനിപ്പിക്കുകയും ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

മണിപ്പൂർ കലാപം ഇത്രയും ഭീകരമായി മാറിയതിന്റെ ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാണ്. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യത്തിന്റെ മതനിരപേക്ഷത ഉറപ്പുവരുത്തുവാൻ സർക്കാരുകൾ തയ്യാറാകണം.

നിരവധിയാളുകൾ മരണപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയും, വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ എന്നിവയ്ക്ക് നേരെയും നടക്കുന്ന അക്രമണങ്ങൾ അവസാനിപ്പിക്കണം.
ഇന്ത്യയെപ്പോലെ ജനാധിപത്യ രാഷ്ട്രത്തിന് തികച്ചും അപമാനകരമായ സംഭവങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്നും മണിപ്പൂർ സർക്കാരിനെ പിരിച്ചുവിടാൻ രാഷ്ട്രപതി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

മണിപ്പൂർ ജനതയോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെയും മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും ആഗസ്റ്റ് നാലിന് ആറുമണിക്ക് ഐക്യദാർഢ്യ ജ്വാല തെളിയിക്കുമെന്നും അദ്ദേഹം അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close