KERALAlocaltop news

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം ; പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് : സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ

2023 മാർച്ച് മാസം ആദ്യം സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുളള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ പി.പി അഫ്സീനയെ (. 29 ) ആണ് ടൌൺ പോലീസ് അസിസ്റ്റ്ന്റ് കമ്മീഷണർ ബിജുരാജ്. പി അറസ്റ്റ് ചെയ്തു.

കണ്ണൂരിൽ ജോലി ചെയ്തുവരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൌഹൃദം സ്ഥാപിച്ച ശേഷം അഫ്സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യാൻ സഹായി ക്കുകയും തുടർന്ന് യുവതിയെ പീഡിപ്പിച്ചവരിൽ നിന്നും പോലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു.

എന്നാൽ അതിൽ വഴങ്ങാത്തതിൽ അഫ്സീനയും ഷമീറും പരാതിക്കാരിയെകൂട്ടി നടക്കാവ് പോലീസിൽ പരാതി നൽകുകയാണ് ഉണ്ടായത്.

കേസുമായി ബന്ധപ്പെട്ട് പ്രതികളായ മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ അന്വേഷണ സംഘം നേരത്തെ കർണ്ണാടക സംസ്ഥാനത്തെ കുടകിലെ ഒരു റിസോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അവർക്ക് സഹായം ചെയ്ത അഫ്സീനയുടെ സുഹൃത്ത് ഷമീർ കുന്നുമ്മലിനേയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ സാബുനാഥ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ ബിജുമോഹൻ. കെ.കെ, ദീപ്തിഷ് കെ.പി , അസിസ്റ്റ്ന്റ് കമ്മീഷണറുടെ ക്രൈം സ്കാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത്. സി.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close