കോഴിക്കോട്: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ് മ) കേരള ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ കൊവിഡ് ചികിത്സയുടെ ഭാഗമായി 10 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിലെ ചെസ്റ്റ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ എയ്മ സംസ്ഥാന പ്രസിഡൻ്റ് എ.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് കെ.പി. സൂരജ്, യൂണിറ്റ് മേധാവി ഡോ. പി.വി.സന്തോഷ് കുമാർ എയ്മ സംസ്ഥാന ചെയർമാൻ ഡോ. ബി. വേണുഗോപാൽ, ദേശിയ സമിതി അംഗം രവീന്ദ്രൻ പൊയിലൂർ, സംസ്ഥാന ജന:സെക്രട്ടറി പി.സി. കെ. രാജൻ, ട്രഷറർ എം.കെ. ബൈജു എന്നിവർ പ്രസംഗിച്ചു.
ചാരിറ്റി വിഭാഗം കെ.എം. സുധീന്ദ്രൻ, വൈ. പ്രസി: പി.എൻ. യനീജ്, വനിതാ വിഭാഗം ചെയർപഴ്സൻ അനിതാ പാലാരി, നിമ്മി പ്രശാന്ത്, സെക്രട്ടറി മനോജ് കുമാർ പൂളയ്ക്കൽ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി സായിറാം ഹരിദാസ്, സേതുമാധവ പണിക്കർ, പ്രഭാ ശങ്കർ, മുരളി ബേപ്പൂർ, വത്സൻ മേലേപ്പാട്ട് എന്നിവർ നേതൃത്വം നൽകി