കോഴിക്കോട്:ഫറോക്ക് ഇ എസ് ഐ ആശുപത്രി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു.
കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ആശുപത്രിയിലേക്ക് ആവശ്യാനുസൃതമായ പിപിഇ കിറ്റുകളും നൽകി.
ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി. ആശുപത്രി കോവിഡ് നോഡൽ ഓഫീസർ ഡോ. അനിൽ കുമാർ, നഴ്സിംഗ് സൂപ്രണ്ട് റീൻ മോൾ ജോസഫ്, എം.ഗിരീഷ് എന്നിവർ പങ്കെടുത്തു.