കോഴിക്കോട്: റെയിൽവേ ഉദ്യോഗസ്ഥരുടെ സുരക്ഷ മുൻനിർത്തി കോവിഡ് മഹാമാരി പകർച്ചവ്യാധി പടരുന്നത് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി റെയിൽവേ ഉദ്യോഗസ്ഥന്മാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കുള്ള കോവിഡ് 19 സുരക്ഷാ സാമഗ്രികൾ വടകര പാർലമെന്റ് അംഗം കെ. മുരളീധരൻ കോഴിക്കോട് ചീഫ് കമേഴ്ഷ്യ ൽ ഇൻസ്പെക ടർ ശ്യാം ശശിധരൻ നും റെയിൽവേ സ്റ്റേഷൻ ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ രമേഷ് കുമാറിനും നൽകി ഉദ്ഘാടനം നിർവഹിച്ചു. കാലിക്കറ്റ് സിറ്റി എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷാജിർ അറാഫത് (ഡിസിസി ജനറൽ സെക്രട്ടറി) അധ്യക്ഷനായി,
റെയിൽവെ പോലിസ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ .കെ. എം, ഷരിഫ് .കെ .ടി, അജ്മൽ എന്നിവർ പങ്കെടുത്തു.