EDUCATIONKERALAtop news

നെറ്റ് പരീക്ഷ ക്രമക്കേടില്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച്; ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം; പലയിടത്തും വന്‍ സംഘര്‍ഷം

കൊച്ചി: നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാര്‍ച്ച് പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസുമായി ഉന്തും തളളും ഉണ്ടായി.

മലപ്പുറത്തും ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കൊച്ചിയിലെ റിസര്‍വ് ബാങ്ക് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആര്‍ബിഐയുടെ ഗേറ്റിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

തിരുവനന്തപുരത്തെ മാര്‍ച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. നീറ്റ്/ നെറ്റ് പരീക്ഷയ്ക്ക് പിന്നില്‍ വമ്പിച്ച അഴിമതിയുണ്ടെന്നും എന്തിനാണ് ഇങ്ങനെയൊരു പരീക്ഷ സംവിധാനം കൊണ്ടുവന്നതെന്നും സനോജ് ചോദിച്ചു.

അതേസമയം, നീറ്റ് യുജി പേപ്പര്‍ ചോര്‍ച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടായി. പിടിലായ പ്രതികളില്‍ നിന്ന് മുഖ്യ സൂത്രധാരന്‍മാരുടെ പേര് വിവരങ്ങള്‍ ലഭിച്ചു. പട്നയിലെ ബെയൂര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ സിബിഐ ചോദ്യം ചെയ്തിരുന്നു. സഞ്ജീവ് മുഖിയ, സിക്കന്ദര്‍ യാദവേന്ദു തുടങ്ങിയവരാണ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് എന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം പ്രതികളുടെ മൊഴികളില്‍ ഒട്ടേറെ വൈരുദ്ധ്യമുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനും അന്വേഷണങ്ങള്‍ക്കും ശേഷമേ കൃത്യമായ ചിത്രം ലഭിക്കുകയുള്ളൂ എന്നും സിബിഐ അറിയിച്ചു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close