KERALAlocaltop news

കരാറുകാർക്ക് ബോണസ് ഏർപ്പെടുത്തും : മന്ത്രി മുഹമ്മദ് റിയാസ്

 

തിരുവനന്തപുരം

കരാറുകാർക്ക് പ്രവൃത്തിയുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ ബോണസ് ഏർപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കരാറുകാരുടെ വിവിധസംഘടനകളുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിശ്ചിതസമയത്തിനുള്ളിൽ ഗുണമേന്മയോടെ പണി പൂർത്തിയാക്കുന്ന കരാറുകാർക്ക് കരാർ തുകയുടെ നിശ്ചിത ശതമാനം ആണ് ബോണസായി നൽകുക. കരാറുകാർ ആവശ്യപ്പെടാതെ ആണ് സർക്കാർ ഈ ഒരു തീരുമാനം നടപ്പാക്കുന്നത്. തങ്ങളുടെ ജോലി കൃത്യമായി നിർവഹിക്കുന്ന കരാറുകാർക്ക് ഇത് വലിയ ഊർജ്ജം ആവും. തെറ്റായ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നവർക്ക് തിരുത്താനും ഇത് അവസരം നൽകും. ബോണസ് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. വകുപ്പിന്റെ പ്രധാന ലക്ഷ്യമായ സുതാര്യത ഉറപ്പു വരുത്തലും കരാറുകാരെ പ്രോത്സാഹിപ്പിക്കലും ആണ് ലക്ഷ്യമിടുന്നത്.

വകുപ്പിന് കീഴിലുള്ള പ്രവർത്തികളിൽ പുതിയ നിർമ്മാണ രീതികൾ ഏർപ്പെടുത്താനുള്ള തീരുമാനത്തെ കരാറുകാർ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. പുതിയ സാങ്കേതികവിദ്യ സംബന്ധിച്ച് കരാറുകാർക്ക് പരിശീലനം നൽകും. പിഡബ്ല്യുഡി യുടെ കീഴിലുള്ള കെ എച്ച് ആർ ഐ യെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട് . നിലവിൽ ഉദ്യോഗസ്ഥർക്കും എൻജിനീയർമാർക്കും ആണ് മേഖലാ തലത്തിൽ ഇത്തരം പരിശീലനങ്ങൾ നൽകുന്നത്.

നിർമ്മാണസാമഗ്രികളുടെ വില വർദ്ധനവ് വലിയ ബാധ്യത ഉണ്ടാകുന്നതായി കരാറുകാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ധന മന്ത്രിയുമായി ചർച്ച നടത്തും. റോഡിൽ കുഴികൾ ഇല്ലാത്ത കേരളംആണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നടപ്പാക്കിയ റണ്ണിങ് കോൺട്രാക്ട് നെയും കരാറുകാർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇ -ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കിയതും വകുപ്പിൽ ഉദ്യോഗസ്ഥരെ പുനർ വിന്യസിച്ചതുമെല്ലാം പ്രവർത്തികളെ കൂടുതൽ കാര്യക്ഷമമാക്കി എന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close