localtop news

മനുഷ്യാവകാശ ലംഘനവും ഭരണകൂട ഭീകരതയുമാണ് ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്നത് – ഡോ.എം പി പത്മനാഭൻ (ഐ എൻ ടി യു സി ദേശിയ സെക്രട്ടറി)

കോഴിക്കോട്: ലക്ഷദ്വീപിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുവാൻ പൊരുതുന്ന ലക്ഷദ്വീപ് നിവാസികൾ നടത്തുന്ന സമരത്തിന് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ മാനാഞ്ചിറ ആദായ നികുതി ഓഫിസിന് മുമ്പിൽ നടത്തിയ ഐക്യദാർഡ്യ സമരം
ഐ എൻ ടി യു സി ദേശീയ സെക്രട്ടറി ഡോ.എം പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.മനുഷ്യാവകാശ ലംഘനവും ഭരണകൂട ഭീകരതയുമാണ് ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അദ്ധേഹം പറഞ്ഞു.
സമരസമിതി കൺവീനർ ടി ദാസൻ (സി ഐ ടി യു ) , കെ.ഷാജി (ഐ എൻ ടി യു സി ), പി മാധവൻ (എ ഐ ടി യു സി), അഡ്വ. സൂര്യ നാരായണൻ , കുഞ്ഞായിൻ, (എൻ എൽ യു ) ഫിറോസ് (എൽ ജെ യു) , ശ്രീകുമാർ (എ ഐ യു ടി യു സി) തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close