കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി നല്ലളം ഡീസല്‍ പ്ലാന്റിന് സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കേസില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ വാഹനങ്ങളെല്ലാം നീക്കി. ഇവ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ വാഹനങ്ങള്‍ റോഡരികില്‍ നിന്നും മാറ്റിയത്.
42 വാഹനങ്ങളാണ് നീക്കം ചെയ്തത്. തുറമുഖ വകുപ്പിന്റെ സ്ഥലത്തേക്കാണ് തല്ക്കാലികമായി വാഹനങ്ങള്‍ മാറ്റിയത്. പൊലീസ് പിടിച്ചെടുത്ത ഈ വാഹനങ്ങള്‍ നിയമ പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം ലേലം ചെയ്യും.
ഫോണ്‍- ഇന്‍ പരിപാടിയില്‍ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി കയ്യേറ്റ വിഷയത്തില്‍ ഇടപെട്ടത്. ദേശീയപാതയരികിലും പൊതുമരാമത്ത് വകുപ്പിന്റെ മറ്റ് സ്ഥലങ്ങളിലും പൊലീസും എക്സൈസും മറ്റും പിടികൂടുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടുന്നുണ്ട്. ഇത് ഒഴിപ്പിക്കാനാണ് നടപടി തുടങ്ങിയത്.