localtop news

മലയോരത്ത് മഴ കനക്കുന്നു… താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു.

റഫീഖ് തോട്ടുമുക്കം.

കോഴിക്കോട്: രണ്ടു ദിവസമായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയായ മുക്കം നഗരസഭയിലെയും, കൊടിയത്തൂർ, കാരശ്ശേരി, പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.  ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെയാണ് താഴ്ന്ന പ്രദേശങ്ങളായ വയലുകളിലും പറമ്പുകളിലും വെള്ളം കയറിയത്. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.
മഴ ഇനിയും തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയർന്ന് ഗതാഗത തടസ്സം ഉൾപ്പെടെ ഉണ്ടാവാൻ സാധ്യതയുണ്ട്.
പുഴതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close