കോഴിക്കോട് : മാനവരാശിക്ക് ഭാരതം നൽകിയ വിലപ്പെട്ട സംഭാവനയാണ് യോഗയെന്നു ബി. ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ പറഞ്ഞു. ബി.ജെ.പി. ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാരാർജി ഭവനിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.. രോഗത്തെ പ്രതിരോധിച്ച് പൂർണ്ണ ആരോഗ്യം നിലനിർത്താനും വ്യക്തിത്വവികസനം ഉറപ്പു വരുത്തുവാനും യോഗയിലൂടെ സാധിക്കും.. ഒരു കാലത്ത് സംസ്കാരം എന്തെന്നു പഠിക്കാൻ തങ്ങളുടെ കാൽക്കീഴിൽ ഇരിക്കണമെന്ന് ഉപദേശിച്ച പാശ്ചാത്യർ പോലും ഇന്ന് പുതിയ തലമുറക്ക് ദിശാബോധം നൽകാൻ യോഗ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. യോഗയെ ലോകത്തിന്റെ നെറുകയിലേക്കുയർത്തുവാനും ജനകീയമാക്കുവാനും മുഖ്യ പങ്കു വഹിച്ച നരേന്ദ്ര മോദിയെ ഇന്ത്യക്കാർ എന്നും നന്ദിപൂർവം ഓർക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യൻ ഉണ്ണി രാമൻ മാസ്റ്ററുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു. ബി.ജെ.പി.മേഖല വൈസ് പ്രസിഡൻറ് ടി.വി.ഉണ്ണികൃഷ്ണൻ, ജില്ലാ സെൽ കോഡിനേറ്റർ പ്രശോഭ് കോട്ടൂളി, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യാ മുരളി, തിരുവണ്ണൂർ ബാലകൃഷ്ണൻ,സി.പി വിജയകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.