KERALAlocaltop news

കോവിഡ് വാക്സിൻ എടുക്കാത്ത കൂമ്പാറ സ്വദേശിക്ക് ഹരിയാനയിൽ നിന്ന് വാക്സിൻ സർട്ടിഫിക്കറ്റ്

അപേക്ഷ ചോർന്നെന്ന് സംശയം

കൂമ്പാറ :വാക്‌സിൻ ചെയ്യാത്ത യുവാവിനു ഹരിയാനയിൽ നിന്നും വാക്‌സിൻ സ്വീകരിച്ചതായി മെസേജ്.
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ സ്വദേശി വടക്കേടത്തു സുനേഷ് ജോസഫ് നാണ് മെസ്സേജ് വന്നത്.

ജൂൺ 29 ന് ആണ് സുനേഷ് ജോസഫിന്റെ മൊബൈലിലേക്ക് മെസ്സേജ് വന്നത്.
താങ്കളുടെ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് വിജയകരമായി പൂർത്തിയായി എന്നായിരുന്നു മെസ്സേജ്.
വാക്‌സിൻ ചെയ്യാൻ രെജിസ്റ്റർ ചെയ്തതല്ലാതെ വാക്‌സിൻ സ്വീകരിക്കാത്ത തനിക്ക് എങ്ങനെയാണു ഇങ്ങനെ ഒരു മെസ്സേജ് വന്നത് എന്ന സംശയം അതിന്റെ ലിങ്കിൽ കേറി പ്രിന്റ് എടുത്തു നോക്കിയപ്പോൾ തന്റെ പാസ്പോര്ട് നമ്പർ, പേര്, വയസ് ബെനിഫിഷരി നമ്പർ എല്ലാം ശരിയാണ്.

ജൂൺ 29ന് ഹരിയാനയിലെ പാൽറ PHC 1 ൽ നിന്നും കോവി ഷീൽഡ് വാക്‌സിൻ സ്വീകരിച്ചു എന്നുമാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഏതായാലും വാക്സിൻ സ്വീകരിക്കാതെ വാക്സിൻ സ്വീകരിച്ചു എന്ന സർട്ടിഫിക്കറ്റ് കിട്ടിയ ആശങ്കയിലാണ് സുനേഷ് ജോസഫ്. ഈ കാരണം കൊണ്ട് തനിക്കിനി ഒന്നാം ഡോസ് എടുക്കാൻ പറ്റില്ലേ എന്നും തങ്ങളുടെ രഹസ്യ വിവരങ്ങൾ ആരോ ചോർത്തി ഇത്തരത്തിൽ ചെയ്യുന്നതാണോ എന്നുമുള്ള ആശങ്കയും ഇദ്ദേഹത്തിനുണ്ട്.

ആരോഗ്യ വകുപ്പിന് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് സുനേഷ് ജോസഫ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close