കൊച്ചി: മാടവനയില്‍ ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച് ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു.
ബസ് സിഗ്‌നലില്‍ വെച്ച് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പറയുന്നുണ്ട്. ക്രെയിനുപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്. ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കല്ലടയുടെ സ്ലീപ്പര്‍ ബസ്.