കോഴിക്കോട്: ബി ഇ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗാഡ്ജറ്റ് ലൈബ്രറി ഉദ്ഘാടനം മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു.
സ്കൂള്‍ പിടിഎ, അധ്യാപകര്‍, അനധ്യാപകര്‍, റിട്ടേഡ് അധ്യാപകര്‍ , പൂര്‍വവിദ്യാര്‍ത്ഥികള്‍, സുമനസ്സുകള്‍ എന്നിവരുടെ സഹായത്തോടെ സ്വരൂപിച്ച 4.20 ലക്ഷം രൂപ ചെലവഴിച്ചാണ് ഫോണുകള്‍ വാങ്ങിയത്. 60 ഫോണുകളാണ് ആദ്യ ഘട്ടമായി കൊടുത്തത്.
പി ടി എ പ്രസിഡണ്ട് കെ പി പ്രമോദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, എംപിടിഎ പ്രസിഡന്റ് സുബിത വിനയകുമാര്‍, ഹെഡ്മിസ്ട്രസ് ജെസി ജോസഫ്, പ്രിന്‍സിപ്പാള്‍ സി തോമസ് വര്‍ഗീസ്, സിഎസ്ഐ സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ റവ. സുനില്‍ പുതിയാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.