കോഴിക്കോട് : കോഴിക്കോട് റെ യിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേ ട്ട . ഇന്നു രാവിലെ 07.45 ന് ട്രെയിനിൽ കടത്തുകയായിരുന്ന പതിനേഴ് കിലോ കഞ്ചാവ് കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും RPF ഉം സംയുക്തമായി പിടികൂടി. കഞ്ചാവിന്റെ ഉടമയായ തലശേരി അറക്കലകത്ത് റംസാൻ മകൻ ഖലീലിനെ(42) നാടകീയ നീക്കങ്ങൾക്കൊടുവിൽ തലശേരിയിൽ അറസ്റ്റ് ചെയ്തു. പരിശോധനയിൽ പാർസൽ വാഗണിൽ മീൻ പാർസലിൻ്റെ കൂടെ ഒളിപ്പിച്ചു വച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ചെന്നൈ – മംഗലാപുരം മെയിലിൽ കഞ്ചാവ് കടത്തികൊണ്ടു വരുന്നത് സംബന്ധിച്ച് ഉത്തരമേഖല IB അസി. എക്സൈസ് കമ്മീഷണർ
Y. ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഐ.ബി,യുടെയും RPF ൻ്റെയും നിരീക്ഷണത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.IB എക്സൈസ് ഇൻസ്പെക്ടർ എ.പ്രജിത്തിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് ഇന്റലിജൻസ് വിഭാഗവും RPF സബ്ബ് ഇൻസ്പെക്ടർ കെ.എം.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള RPF വിഭാഗവും ആണ് പരിശോധന നടത്തിയത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ സംയുക്ത പരിശോധനയിൽ തിരൂർ RPF HC ദേവരാജൻ, കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൽഗഫൂർ, പ്രജിത്ത്.വി, ചന്ദ്രൻ കുഴിച്ചാലിൽ, പ്രമോദ് പുളിക്കൂൽ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
തുടർന്ന് എക്സൈസ് ഇൻ്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് പാർസലിൻ്റെ ഉടമ തലശ്ശേരി താലൂക്കിൽ അറക്കിലകത്ത് റംസാൻ മകൻ ഖലീൽ ആണെന്നു മനസിലാക്കുകയും നാടകീയമായ നീക്കങ്ങൾക്കൊടുവിൽ തലശ്ശേരിയിൽ വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.