KERALAlocaltop news

പ്രമുഖ മോഡല്‍  ജനലഴിയില്‍ തൂങ്ങി മരിച്ച നിലയില്‍ , ദൂരൂഹത, ; ഭര്‍ത്താവ് കസ്റ്റഡിയില്‍

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ  കോഴിക്കോട്ട് മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍കോഡ്  ചെറുവത്തൂര്‍ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി   കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകയ്ക്ക് താമസിക്കുന്ന ഫ്ളാറ്റിൽ ദൂരൂഹ സാഹചര്യത്തില്‍മരിച്ചനിലയില്‍ കണ്ടെത്തയത്.ജനലഴിയില്‍ തൂങ്ങി നില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം.  ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു എന്ന പരാതിയെ തുടർന്ന്   ഭർത്താവ് പറമ്പിൽ ബസാർ സ്വദേശി  സാജിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ പാടുകളൊന്നും ശരീരത്തിലില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പോലീസ് ഇവരുടെ മുറിയിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡി എം എ ഉൾപ്പെടെ കണ്ടെത്തി. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും.. അസ്വാഭാവികമരണത്തിനാണ് ചേവായൂർ പോലീസ്  കേസ്  എടുത്തിരിക്കുന്നത്.  പോലീസ് പറയുന്നത്…
ഷഹ്നയും ഭർത്താവ് സജാദും തമ്മിൽ വഴക്ക് പതിവായിരുന്നു.രണ്ടരമാസം മുമ്പാണ് ഇരുവരും പറമ്പിൽ ബസാറിലെ ഒറ്റമുറി ഫ്ളാറ്റിൽ താമസത്തിന് എത്തിയത്. അസമയത്ത് പോലും വഴക്കുണ്ടാക്കും. റോഡിലൂടെ പോകുന്നവരും അയൽപക്കത്ത് ഉള്ളവരും ഇതേക്കുറിച്ച് താമസിക്കുന്ന ഫ്ളാറ്റ് ഉടമയോട് പരാതി പറഞ്ഞിരുന്നു.തുടർന്ന് ഇനി വഴക്കുണ്ടാക്കിയാൽ വീട് ഒഴിയേണ്ടി വരുമെന്ന് പലതവണ ഇരുവരോടും പറഞ്ഞിരുന്നു.  കഴിഞ്ഞ ദിവസവും രാത്രി വഴക്കുണ്ടായിരുന്നു. തുടർന്ന രാത്രി 12.50 ന് സജാദിന്റെ നിലവിളി കേട്ട് സമീപ വാസികളും ഫ്ലാറ്റ് ഉടമയും ഓടിയെത്തിയപ്പോൾ സജാദിന്റെ മടിയിൽ മരിച്ചു കിടക്കുന്ന ഷാഹിനയെയാണ് കണ്ടത്. പോലീസ് ജീപ്പിലാണ് ഷഹാനയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ് യുവതി യുവാ.ബന്ധുക്കള്‍ രാവിലെ തന്നെചേവായൂര്‍ സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നു.  തമിഴ് സിനിമകളില്‍ അഭിനയിച്ചതിന്‍റെയും മോഡലിംഗ് വരുമാനവുമായി ബന്ധപ്പെട്ടും  പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്.വിവാഹത്തിന് മുന്‍പും ഷഹാന മോഡലിംഗ് രംഗത്തുണ്ടായിരുന്നു മോഡലിങ്ങിന് പ്രതിഫലമായി ലഭിച്ച ചെക്കിനെ ചൊല്ലി കഴിഞ്ഞ ദിവസം വീട്ടിൽ കലഹം നടന്നതായും പോലീസിന് വിവരം ലഭിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close