KERALAlocaltop news

വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് 6 മാസം കാലാവധിയായി നൽകിയവർ ഏഴു ദിവസത്തിനകം ഒരു വർഷ കാലാവധിയായി നൽകാൻ ഉത്തരവ്

തിരുവനന്തപുരം• വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി 1 വർഷമാണെന്നിരിക്കെ 6 മാസത്തെ സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം ആർടിഒമാർക്ക് നൽകി.ഒരു വർഷത്തേക്ക് നൽകേണ്ട സർട്ടിഫിക്കറ്റുകൾ ആറു മാസത്തേക്ക് നൽകിയതെല്ലാം അധികം തുകയില്ലാതെ 7 ദിവസത്തിനകം ഒരു വർഷത്തെക്ക് പുതുക്കി നൽകണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചു. ഓരോ ജില്ലയിലും ഇക്കാര്യത്തിൽ എന്തൊക്കെ നടപടിയടുത്തുവെന്നതിന്റെ റിപ്പോർട്ട് 18 നകം കൈമാറണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലറിലുണ്ട്.2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4 മുതൽ വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന് 1 വർഷത്തെ കാലാപരിധിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. കേരളത്തിൽ പക്ഷേ പുകപരിശോധനാ കേന്ദ്രങ്ങളിൽനിന്ന് നൽകുന്നത് 6 മാസത്തെ സർട്ടിഫിക്കറ്റായിരുന്നു. ആറുമാസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങണം. ഈ ഇനത്തിൽ വാഹന ഉടമയ്ക്ക് പണം നഷ്ടമായി. മാത്രമല്ല, ആറുമാസം കഴിഞ്ഞ് സർട്ടിഫിക്കറ്റ് എടുക്കാൻ മറന്നുപോയതിനാൽ പൊലീസിനും മോട്ടോർ വാഹനവകുപ്പിനും റോഡ് പരിശോധനയിൽ പണം അടച്ചും പണം പോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close