കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതിലെ ചതിക്കുഴികളെ കുറിച്ച് മാതാപിതാക്കളും അധ്യാപകരും ബോധവാന്‍മാരായിരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ബൈജുനാഥ് കക്കാടത്ത്. മൊബൈലും ഓണ്‍ലൈന്‍ പഠനവും അനന്തസാധ്യതകളാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നുവെക്കുന്നത്. അത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ അധ്യാപക സമൂഹത്തിന് സാധിക്കണം.
അപകടം ഒളിച്ചു കടത്തുന്ന ആപ്പുകളുണ്ട്. ഇത്തരം ആപ്ലിക്കേഷനുകളെ കണ്ടെത്താനും തടയാനും സൈബര്‍ഡോം സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
പ്രവാസി വ്യവസായിയും ഫുട്‌ബോള്‍ അസോസിയേഷന്‍ രക്ഷാധികാരിയുമായ
ശ്രീകുമാര്‍ കോര്‍മത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കൊരുക്കിയ ടാബ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
സാധാരാണ ജീവിതം അടഞ്ഞതോടെ ഓണ്‍ലൈന്‍ മേഖലയില്‍ മത്സരം മൂര്‍ഛിക്കുകയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പല തരത്തിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇങ്ങനെ നമുക്ക് മുന്നിലേക്ക് വരുന്ന ആപ്പുകളുടെ ഉള്ളടക്കം തിരിച്ചറിയേണ്ടതുണ്ട്. ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുക.
മൊബൈല്‍ സേവന ദാതാക്കള്‍ തന്നെ സമൂഹസുരക്ഷക്കായി ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം നിരീക്ഷിക്കണം. അവര്‍ ചെറിയ പ്രായമാണ്. ചതിക്കുഴികളുണ്ടെന്ന് ചൂണ്ടിക്കാണിക്കേണ്ടതും നേരായ മാര്‍ഗം കാണിച്ചു കൊടുക്കേണ്ടതും കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്ന മാതാപിതാക്കളും അധ്യാപകരുമാണ് – ശ്രീകുമാര്‍ കോര്‍മത്ത് പറഞ്ഞു.
കൗണ്‍സിലര്‍മാരായ ഓമനമധു, ശിവപ്രസാദ്, കൃഷ്ണകുമാരി, കവിത അരുണ്‍, വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍ സ്വാഗതവും സി സത്യന്‍ നന്ദിയും പറഞ്ഞു.