local
ശ്രീരഞ്ജിനി ചേവായൂരിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു
കോഴിക്കോട്: നവാഗത എഴുത്തുകാരി ശ്രീരഞ്ജിനി ചേവായൂരിന്റെ ആദ്യ കഥാസമാഹാരമായ ഓറഞ്ചമ്മ പുറത്തിറങ്ങി.
തുറമുഖ-മ്യൂസിയം മന്ത്രി അഹ്മദ് ദേവര്‍കോവില്‍ പുസ്തകത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകം, കവയിത്രിയും അധ്യാപികയുമായ ആര്യാഗോപി ഏറ്റുവാങ്ങി.
പലപ്പോഴും ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളുടെ സങ്കീര്‍ണതകളും, വൃദ്ധസദനത്തില്‍ ഉപേക്ഷിക്കപ്പെടുന്ന അമ്മമാരുടെ സങ്കടങ്ങളുമെല്ലാം ഓറഞ്ചമ്മ എന്ന കഥാസമാഹാരത്തിന് കരുത്തു പകരുന്നുണ്ട്. പുതിയ വെളിച്ചം, ലച്ചുവിന്റെ അമ്മ, രാച്ചി എന്നിങ്ങനെയുള്ള ലളിതമായ 13 കഥകളാണ് കഥാകാരി ഇന്ദു മേനോന്‍ അവതാരിക എഴുതിയ പുസ്തകത്തിലുള്ളത്.
സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്ററും കഥാകൃത്തുമായ സുദീപ് തെക്കേപ്പാട്ട് പുസ്തകം പരിചയപ്പെടുത്തി.
കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഈസ അഹ്മദ് അധ്യക്ഷനായിരുന്നു. അനില്‍കുമാര്‍, കിഷോര്‍, ബാബുരാജ്, ഹൈറുന്നിസ സംബന്ധിച്ചു. കവയിത്രി ആര്യാഗോപിക്കും കൗണ്‍സിലര്‍ ഈസ അഹ്മദിനുമുള്ള പാരിതോഷികങ്ങള്‍ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ചടങ്ങില്‍ സമ്മാനിച്ചു.