KERALAlocaltop news

വയനാട് ടൂറിസം അസോസിയേഷനും, മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി

 

ചുണ്ടേൽ :- വയനാട് ടൂറിസം അസോസിയേഷനും,മൂപ്പൻസ് മെഡിക്കൽ കോളേജ് മേപ്പാടിയും സംയുക്തമായി ചുണ്ടയിൽ വെച്ച് മെഡിക്കൽ ക്യാമ്പ് നടത്തി . ക്യാമ്പ് വൈത്തിരി പഞ്ചായത്ത്‌ പ്രസിഡണ്ട് വിജേഷ് എം വി ഉദ്ഘാടനം ചെയ്തു, വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സൈതലവി അധ്യക്ഷനായി, ഡോക്ടർ ഷാനവാസ് പള്ളിയാൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഓ ദേവസ്യ, സൈഫ് വൈത്തിരി,മനോജ്‌ കുമാർ,പട്ടു വിയ്യനാടൻ,ജോസ് മേപ്പടി,സുമ പള്ളിപ്പുറം, പ്രപിതാ ചുണ്ടേൽ, സുബി ഗ്രീൻസ്, പ്രേം വൈത്തിരി, സജി മാളിയേക്കൽ, നസീർ ഇളയിടത്തിൽ, അഹമ്മദ് ബാഫ, തോമസ് തളിപ്പുഴ, സതീഷ് കൽപ്പറ്റ എന്നിവർ സംസാരിച്ചു.
ഡോക്ടർ അരുൺ വർഗീസ് ക്ലാസ്സ്‌ എടുത്തു.വർഗീസ് എ ഓ നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close