KERALAlocaltop news

രൂപതാ മെത്രാൻമാർ സഭാ സ്വത്തുക്കളുടെ ഉടമകളോ സഭയുടെ വക്താക്കളോ പ്രതിനിധികളോ അല്ല : കാത്തലിക് ലേമെൻസ് അസോ.

കോഴിക്കോട്:           സീറോ മലബാർ സഭാ ജീവനക്കാരായ മേജർ ആർച്ച് ബിഷപ്പ് അടക്കമുള്ള രൂപതാ മെത്രാൻമാർ സഭാ സ്വത്തുക്കളുടെ ഉടമകളോ സഭയുടെ വക്താക്കളോ പ്രതിനിധികളോ അല്ല. കാത്തലിക് ലേമെൻസ് അസ്സേസിയേഷൻ (CLA)

മെത്രാൻ സംഘം മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുത്ത റാഫേൽ തട്ടിൽ സീറോ-മലബാർ സഭ യുടെ മേജർ ആർച്ച് ബിഷപ്പ് ആകുന്നില്ല. മെത്രാൻ സംഘത്തിൻ്റെ ആർച്ച് ബിഷപ്പ് മാത്രമാണ്. തട്ടിലിനെ സഭാവിശ്വാസികളാലോ, അവർ തെരഞ്ഞെടുത്ത പ്രതിനിധികളാലോ, തെരഞ്ഞെടുക്കപ്പെട്ടതല്ല. പത്താം ക്ലാസ് പഠനശേഷം സഭാവിശ്വാസി സമൂഹത്തിൻ്റെ ചെലവിൽ സൗജന്യമായി സഭയുടെ സെമിനാരിയിൽ ചേർന്ന് വൈദിക പഠനവും പ്രീഡിഗ്രിയും ബിരുദവും ബിരുദാനന്തര ബിരുദവും നേടി സഭയുടെ പള്ളികളിൽ ആത്മീയ ശുശ്രൂഷാജോലിയും ജോലിക്ക് അവർ കാലാകാലങ്ങളിൽ ആവശ്യപ്പെടുന്ന കൂലിയും പുറമെ സൗജന്യ പാർപ്പിടം, ഭക്ഷണപ്പടി, യാത്രാപടി, ഗസ്‌റ്റ് അലവൻസുകൾ വാർത്താവിനിമയ സൗകര്യങ്ങൾ, പ്രൊവിഡന്റ് ഫണ്ട് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ക്രിസ്‌തീയ സമൂഹമാണ് കാലാകാലങ്ങളായി ഇവർക്ക് നൽകി യപ്പോരുന്നത്.

വത്തിക്കാൻ (റോം) ഈ മെത്രാൻമാർക്ക് ഒരു തോളങ്കി (പാലിയം) അണിയിച്ച് റോമിന്റെ പ്രജക ളാക്കി വത്തിക്കാൻ പൗരത്വം നൽകികൊണ്ട് അവരെ ഈ രാജ്യത്തെ വത്തിക്കാൻ്റെ പ്രതിനിധികളാക്കിയിട്ടു ള്ളതാണ്. ഈ മെത്രാൻ സംഘത്തിന് അവരെ പോറ്റുന്ന ഇന്ത്യൻ ക്രിസ്‌ത്യൻ പൗരൻമാരോടോ ഇതര മതസ്ഥ മരാടോ ഇന്ത്യാ രാജ്യത്തോടോ കൂറും വിധേയത്വവും പുലർത്താതെ വത്തിക്കാൻ്റെ ഈ രാജ്യത്തെ രൂപതകൾ ഭരിക്കുന്ന രാജാക്കന്മാരായി സ്വയം പ്രഖ്യപിച്ച് രാജകീയ വേഷവിധാനങ്ങൾ അണിഞ്ഞ് കിരീടവും സ്വർണ മോതിരവും ധരിച്ച് അംശവടിയും പിടിച്ച് സഭാചൂഷണവും സർക്കാർ ചൂഷണവും അനീതികളും അസ ന്മാർഗ്ഗീകതയും വഞ്ചനയും തട്ടിപ്പും കൈമുതലാക്കി ക്രിസ്‌തുവിനും സഭയ്ക്കും രാജ്യത്തിനും എതിരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. തന്നെയുമല്ല, ഇന്ത്യാ രാജ്യത്തെ കോടതികൾക്ക് സമാന്തരമായി രൂപത കൾ തോറും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ കോടതികളും കോർട്ട് ഫീസും വിചാരണയും ഫൈനും ശിക്ഷാ വിധികളും നടപ്പിലാക്കി ക്രിസ്‌ത്യൻ പൗരന്മാരുടെ അവകാശങ്ങൾ നിഷേധിച്ച് ക്രിസ്‌ത്യൻ ന്യൂനപക്ഷ അവ കാശങ്ങൾ കവർന്നെടുത്ത സമുദായ ദ്രോഹികളും രാജ്യദ്രോഹികളുമായി വർത്തിക്കുന്നവരാണ് തട്ടിൽ അട ങ്ങുന്ന മെത്രാന്മാർ കർദ്ദിനാൾ, മേജർ ആർച്ച് ബിഷപ്പ്, ആർച്ച് ബിഷപ്പ്, രൂപതാ ബിഷപ്പ്, പ്രോട്ടോ സിഞ്ചെല്ലൂ സ്, സിഞ്ചെല്ലൂസ്, ജുഡീഷ്യൽ വികാർ, ചാൻസലർ, ജഡ്‌ജിമാർ, നോട്ടറിമാർ തുടങ്ങിയ ക്രിസ്‌തീയതയ്ക്ക് നിരക്കാത്ത വത്തിക്കാൻ്റെ പദവികൾ ഇവിടെ പ്രാബല്യത്തിലാക്കിയിട്ടുള്ള രാജ്യദ്രോഹികൾ കൂടിയാണ് ഈ മെത്രാന്മാർ,

ഇത്തരക്കാരെ അച്ചടി – ദൃശ്യ മാധ്യമങ്ങൾ സഭയുടെ മെത്രാന്മാരാണെന്നും സഭയുടെ വക്താക്കളാ ണെന്നും പ്രതിനിധികളാണെന്നും ഉടമകളാണെന്നും കൊട്ടിഘോഷിച്ച് പൊതുസമൂഹത്തിൽ തെറ്റിധാരണപര ത്തുന്ന പ്രസ്താവനകളും റിപ്പോർട്ടുകളും അവസാനിപ്പിക്കണമെന്ന് കാത്തലിക് ലേമെൻസ് അസ്സോസിയേ ഷൻ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് വിൻസന്റ്റ് മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർവ്വശ്രീ എ.യു.ഷാജി, വി.എസ്.ചാക്കോ, ജോർജ്ജ് മാത്യു, ടി.ജെ.വർഗ്ഗീസ്, എം.എൽ.ജോർജ്ജ്, പ്രൊഫ ജോയി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close