കോഴിക്കോട്: ഫറോക്കിന്റെ ഭൂതകാല സ്പന്ദനങ്ങളാൽ സമൃദ്ധമാണ് വിജയകുമാർ പൂതേരി രചിച്ച “ഫറോക്ക്: ഇന്നലെ, ഇന്ന് ” എന്ന പ്രാദേശിക ചരിത്ര കൃതി.
ഫറോക്കിന്റെ പ്രാചീന ചരിത്രത്തിനൊപ്പം ആധുനികകാല ചരിത്രവും വിശദമായിത്തന്നെ വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ വിജയകുമാർ പൂതേരി.
ജനകീയാസൂത്രണത്തിന്റെ ഭാഗമായുള്ള നാട്ടറിവ് ശേഖരണത്തിന്റെ തുടർച്ചയായാണ് വിജയകുമാർ ഫറോക്കിന്റെ ചരിത്രം അന്വേഷിച്ച് തുടങ്ങിയത്. ഒന്നര ദശാബ്ദക്കാലത്തെ ശ്രമഫലമായാണ് “ഫറോക്ക് ഇന്നലെ ഇന്ന് ”എന്ന പുസ്തകം രൂപപ്പെട്ടത്.
സുഭദ്രം പബ്ലിക്കേഷൻസ് കോഴിക്കോടാണ് പുസ്തകപ്രസാധകർ, കവി പി.കെ ഗോപിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
സ്വാതന്ത്ര്യസമര സേനാനി കോരുജി- ജാനകി ദമ്പതികളുടെ മകനായ വിജയകുമാർ പൂതേരി ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്റ്ററായിരുന്നു.
ഫറോക്ക് പുറ്റേക്കാട് സ്വദേശിയായ വിജയകുമാർ യുവകലാസാഹിതികോഴിക്കോട് ജില്ലാ കമ്മറ്റി അംഗം,യുവകലാസാഹിതി ഫറോക്ക് മേഖല സെക്രട്ടറി, വായനക്കൂട്ടം ഫറോക്ക് ജനറൽ സെക്രട്ടറി എന്നീ നിലയിൽ സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ച് വരുന്നു.