KERALAlocaltop news

കരിപ്പൂര്‍ വിമാന അപകട വാര്‍ഷികം; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്മൃതിദീപം തെളിയിച്ചു

കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകട വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സ്മൃതിദീപം തെളിയിച്ചു. വിമാന അപകട ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതില്‍ സഹായിച്ച ഘടകങ്ങളെ അവലോകനം ചെയ്തുകൊണ്ടുള്ള ഡോക്യുമെന്ററി പ്രകാശനവും നടത്തി. ഡോക്യുമെന്ററി പ്രകാശനം  ടൂറിസം, പൊതുമരാമത്ത്  മന്ത്രി.  പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ആസ്റ്റര്‍ മിംസ് നോര്‍ത്ത് കേരള സി. ഇ. ഒ. ഫര്‍ഹാന്‍ യാസിന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. മൊയ്തുഷമീര്‍, ഡോ. പ്രിന്‍സ് ഷാനവാസ് ഖാന്‍, ഡോ. അലക്‌സ് എ എന്നിവര്‍ സ്മൃതിദീപം തെളിയിക്കുന്നതിന് നേതൃത്വം വഹിച്ചു.

ഡോ. എബ്രഹാം മാമ്മന്‍ (ഹെഡ്, പീഡിയാട്രിക് സര്‍ജറി & സി എം എസ്), ഡോ. സുരേഷ്‌കുമാര്‍ ഇ. കെ (ഹെഡ്, പീഡിയാട്രിക്‌സ് & കോവിഡ് നോഡല്‍ ഓഫീസര്‍), ഡോ. വേണുഗോപാലന്‍ പി. പി (ഡയറക്ടര്‍, എമര്‍ജന്‍സി മെഡിസിന്‍), ഡോ. കെ. എസ്. കൃഷ്ണകുമാര്‍ (ഹെഡ്, പ്ലാസ്റ്റിക് & വാസ്‌കുലാര്‍ സര്‍ജറി), ഡോ. റോജന്‍ കുരുവിള (ഹെഡ്, ജനറല്‍ സര്‍ജറി), ഡോ. പ്രദീപ് കുമാര്‍ (ഹെഡ്, ഓര്‍ത്തോപീഡിക്‌സ്), ഡോ. നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി സി എം എസ് & സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോ സര്‍ജന്‍), ഡോ. മഹേഷ്‌ ബി. എസ്(ഹെഡ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം), ഡോ. അനൂപ് വി (ഹെഡ്, ഡെന്റല്‍ & സി എം എഫ് സര്‍ജറി), ഷീലാമ്മ ജോസഫ് (സി എം എസ്) എന്നിവര്‍ ഡെക്യുമെന്ററിക്ക് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close