localtop news

കോഴിക്കോട് രാമനാട്ടുകരയിൽ വീണ്ടും വാഹനാപകടം; രണ്ട് പേർ മരിച്ചു.

കോഴിക്കോട്: രാമനാട്ടുകരയിൽ വീണ്ടും വാഹനാപകട മരണം. ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഇന്ന്പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത്.
ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.
കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്.
ജീപ്പ് യാത്രക്കാരായിരുന്നു ഇവർ.പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close