കോഴിക്കോട് : വടകര ആസ്ഥാനമായ കോഴിക്കോട് റൂറൽ ജില്ലയിൽ പോലീസുകാർ ദുരിതത്തിൽ.
ജില്ലയിൽ ജനറൽ ട്രാൻസ്ഫർ നടന്നിട്ട് 5 വർഷത്തോളം കഴിഞ്ഞു. മറ്റു ജില്ല കളിലെല്ലാം ജനറൽ ട്രാൻസ്ഫർ മാസങ്ങൾക്ക് മുൻപെ പൂർത്തിയായിട്ടും റൂറലിൽ അനക്കമില്ല. റൂറലിൽ പോലീസ് സംഘടനകൾ പല വട്ടം ആവശ്യപ്പെട്ടിട്ടും ട്രാൻസ്ഫർ നടത്തുന്നില്ലെന്നാണ് ആക്ഷേപം. ജില്ലാ പോലീസ് മേധാവിയുടെ പിടിവാശിയാണ് കാരണമെന്ന് പറയുന്നു: ജില്ലാ പോലീസ് മേധാവി സാധാരണ പോലീസുകാരുടെ ക്ഷേമ കാര്യത്തിൽ യാതൊരു ശ്രദ്ധയും പുലർത്തുന്നില്ലന്നും പരാതിയുണ്ട്. ദിവസവും രാവിലെ കോവിഡ് കേസിനും പെറ്റി കേസുകൾക്കും ക്വാട്ട നിശ്ചയിക്കുന്നു. ഇത് പൊതുജനവുമായി സംഘർഷത്തിനിടയാവുന്നതായും പോലീസുകാർ കടുത്ത മാനസിക സമ്മർദ്ദത്തിലായതിനാൽ ഇത് നിരപരാധികളെ കേസിൽ പെടുത്താനിടയാവുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു’