ഫറോക്ക്: കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എഐടിയുസിയുടെ നേതൃത്വത്തിൽ ഫറോക്ക് പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.
കെഎസ്ഇബി വർക്കേഴ്സ് ഫെഡറേഷൻ നേതാവ് ടി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു. മജീദ് വെണ്മരത്ത് , ജയശങ്കർ കിളിയൻ കണ്ടി , പി മുരളീധരൻ, സി പി ശ്രീധരൻ, ടി ശ്രീധരൻ , ഷിനോജ് എന്നിവർ സംസാരിച്ചു. തൊഴിലാളി വിരുദ്ധവും കർഷക വിരുദ്ധവുമായ നിയമങ്ങൾ പിൻവലിക്കുക ,വൈദ്യുത ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.