Politics
ജനതാദൾ (എസ്) ക്വിറ്റ് ഇൻഡ്യ ദിനം ആചരിച്ചു.
കൊയിലാണ്ടി: ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്ത ആസ്ഥാനങ്ങളിലും ക്വിറ്റ് ഇൻഡ്യ ദിനാചരണം നടത്തി. കൊയിലാണ്ടി പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണ ലോക കേരള സഭാഗവും ജനതാദൾ (എസ്) സംസ്ഥാന നേതാവുമായ പി.കെ.കബീർ സലാല ഉൽഘാടനം ചെയ്തു.
പാർലമെൻ്റ് ചർച്ച കൂടാതെ പാസ്സാക്കിയ കർഷക നിയമങ്ങൾ പിൻവലിക്കമെന്നും കൊള്ളലാഭം കൊയ്യുന്നതിനു വേണ്ടി വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തെ ശക്തമായി ചെറുക്കണമെന്നും സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാറിൻ്റെ പുതിയ നിക്കം അപലനീയം ആണെന്നും മഹാത്മ ഗാന്ധിയുടെ ക്വിറ്റ് ഇൻഡ്യ സമരത്തിൻ്റെ പ്രസക്തി ഉൾക്കൊണ്ടു കൊണ്ട് മോദി സർക്കാറിനെ താഴെയിറക്കാൻ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ചു നില്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻറ് സുരേഷ് മേലേപ്പുറത്ത് ആധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡൻ്റ് കെ. ലോഹ്യ മുഖ്യ പ്രഭാഷണം നടത്തി.ദേവരാജ് തിക്കോടി സ്വാഗതവും കെ.എം.ഷാജി നന്ദിയും പറഞ്ഞു.