Politics

ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും’ : ദേശീയ വെബിനാറിലേക്ക്‌ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

മലപ്പുറം : ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും എന്ന വിഷയത്തിൽ മെയ് 29, 30 തിയ്യതികളിൽ നടക്കുന്ന ദേശീയ വെബിനാറിലേക്ക്‌ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ്‌ സ്റ്റഡീസിലെ (സിയാസ് ) ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റും, കോട്ടക്കൽ സൈത്തൂൻ ഇന്റർനാഷണൽ ഗേൾസ് ക്യാമ്പസ്സിലെ സൈക്കോളജി വിഭാഗവും സംയുക്തമായാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

മലബാറിലെ സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസ പുരോഗതി, പുതിയ പ്രതീക്ഷകൾ, നിലവിലുള്ള അവസരങ്ങൾ, വെല്ലുവിളികൾ തുടങ്ങിയവ ചർച്ചക്ക് വിധേയമാക്കും.

വിഷയ തൽപരരായ പൊതു ജനങ്ങൾ,
ഗവേഷകര്‍, അധ്യാപകർ, വിദ്യാർത്ഥികൾ മെയ് 20 ന് മുമ്പായി ബന്ധപ്പെടുക.

അബ്സ്ട്രാക്ട് താഴെ കാണുന്ന ഇമെയിൽ വഴി അയക്കുക.
zigsiasconferences@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്സ്ആപ് നമ്പർ: 8547860333.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close