കൊവിഷീല്‍ഡും കൊവാക്‌സിനും ഒന്നും രണ്ടും ഡോസായി കുത്തിവെക്കുന്നത് കൂടുതല്‍ ഫലപ്രദം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. എന്നാല്‍, ഈ പഠനത്തിന് പീയര്‍ റിവ്യൂവും ലോകാരോഗ്യ സംഘടനയടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ പേരില്‍ വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കി സുരക്ഷിതമാണെന്ന് തെളിയണം.
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ ആദ്യം കൊവിഷീല്‍ഡ് എടുത്ത പതിനെട്ട് പേര്‍ക്ക് അബദ്ധത്തില്‍ രണ്ടാം ഡോസ് ആയി കോവാക്‌സിന്‍ നല്‍കിയതാണ് പഠനത്തിലേക്ക് നയിച്ചത്. ഇങ്ങനെ കുത്തിവെച്ചവരില്‍ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളെ ചെറുക്കുന്ന ആന്റിബോഡി ഉല്‍പാദനം കൂടുതലെന്നാണ് കണ്ടെത്തിയത്. രക്തം കട്ടപിടിക്കലും ഛര്‍ദ്ദിയും മറ്റ് ദേഹാസ്വസ്ഥങ്ങളും ഇവരില്‍ കണ്ടില്ല. ചൊറിച്ചില്‍, തടിപ്പ് എന്നിങ്ങനെയുള്ള അലര്‍ജികളും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍, കൂടുതല്‍ പേരില്‍ പഠനം നടക്കാതെ ഇത് ആധികാരിക പഠനമായി വിലയിരുത്താനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.