KERALAlocaltop news

കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട; സ്ത്രീയടക്കം എട്ടു പേര്‍ പിടിയില്‍

ഹാഷിഷ് അടക്കം രണ്ടു കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

കോഴിക്കോട്: സിന്തറ്റിക്ക് ലഹരി മരുന്നുകള്‍ അടക്കമുള്ള ലഹരി വസ്തുക്കളുമായി  യുവതിയടക്കം എട്ട് പേര്‍ പിടിയില്‍.  മാവൂര്‍ റോഡിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ വെച്ചാണ്  നടക്കാവ് പൊലീസും ഡാന്‍സാഫും ചേര്‍ന്ന്  ഇന്ന് വൈകീട്ടോടെ എട്ടംഗസംഘത്തെ പിടികൂടിയത്.  ദിവസങ്ങളായി ഇവര്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ചേളന്നൂര്‍ പാലോളി മീത്തല്‍ എം.എം മനോജ്(22), എരഞ്ഞിക്കല്‍ കളത്തില്‍ ഹൗസില്‍ കെ.അബി(26), ബേപ്പൂര്‍ നടുവട്ടം എം മുഹമ്മദ് നിഷാം(26), പെരുമണ്ണ കൊളായ് മീത്തല്‍ കെ.എം അര്‍ജുന്‍(23),  മലപ്പുറം മേലാറ്റൂര്‍ ടി.പി ജസീന(22), മാങ്കാവ് പൂഞ്ചേരി ടി.ടി തന്‍വീര്‍ അജ്മല്‍(24), എലത്തൂര്‍ പുതിയനിരത്ത് പി അബിജിത്ത്(26), പെരുവയല്‍ കയ്‌നാടിപറമ്പ് പി.വി ഹര്‍ഷാദ്(28) എന്നിവരാണ് അറസ്റ്റിലായത്.
അര്‍ഷാദിന്റെ നേതൃത്വത്തിലാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. വാഗമണ്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പതിവായി ഡിജെ പാര്‍ട്ടി നടത്തി ലഹരി ഉപയോഗിക്കുന്നത് ഇവരുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു.  ഇവരില്‍ അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്. എട്ടംഗസംഘം എന്തിന് കോഴിക്കോട് മുറിയെടുത്തു എന്നും മയക്ക് മരുന്ന് വില്‍പ്പനയ്‌ക്കെത്തിയതാണോ എന്നടക്കുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.  പ്രതികളുടെ അന്തര്‍ സംസ്ഥാന ബന്ധവും പരിശോധിക്കുന്നുണ്ട്.  പിടികൂടിയ സാധനങ്ങള്‍ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തിലേറെ രൂപവിലവരും .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close