KERALAlocaltop news

കോഴിക്കോട് നഗരത്തിൽ വരുന്നു പുതിയ ശുചിത്വ പെരുമാറ്റച്ചട്ടം

കോഴിക്കോട് : കോഴിക്കോട് നഗരത്തിന്റെ എല്ലാ മേഖലകളെയും ഉൾപ്പെടുത്തി പുതിയ ശുചിത്വ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഒക്ടോബർ രണ്ടിന് പദ്ധതിയുടെ ലോഞ്ചിംഗ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മേയർ ഡോ. ബീന ഫിലിപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നഗര പരിധിയിലുള്ള മുഴുവൻ വീടുകൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ, ആഘോഷ കേന്ദ്രങ്ങൾ, മതസ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും മറ്റ് പൊതു സംവിധാനങ്ങളുമെല്ലാം ശുചിത്വ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാകും. ശുചിത്വത്തിന് ഏറെ പ്രാധാന്യം കൊടുക്കേണ്ട സാഹചര്യമാണുള്ളതെന്ന് മേയർ പറഞ്ഞു. 25 വിവിധ മേഖലകളിലായാണ് പദ്ധതി നടപ്പാക്കുക.

ഇതിന് മുന്നോടിയായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനും ചർച്ച നടത്തുന്നതിനുമായി ഇന്നും നാളെയും കോർപ്പറേഷൻ ഹൈജിയ 2021 എന്ന പേരിൽ ശുചിത്വ പെരുമാറ്റച്ചട്ട സെമിനാർ സംഘടിപ്പിക്കും. സൈബർ പാർക്കിന് സമീപം അപ്പോളോ ഡിമോറോയിലാണ് സെമിനാർ നടക്കുക. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ ഓൺലൈൻവഴി ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. പൊതുമരമാത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിർ മുഖ്യാതിഥികളാകും. എളമരം കരീ എം.പി, ജില്ല കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, നഗരകാര്യ ഡയരക്ടർ രേണുരാജ്, ശുചിത്വ മിഷൻ എക്സി ഡയരക്ടർ മീർ മുഹമ്മദ്, കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി, ആരോഗ്യ സ്ഥിരം സമതി അദ്ധ്യക്ഷ ഡോ.എസ്. ജയശ്രീ,ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് എന്നിവർ സംസാരിക്കും.

വിവിധ സെഷനുകളിലായി കെ.പി. രമേഷ്, ടി.പി. ദാസൻ, എ.പ്രദീപ്കുമാർ, രമേശൻ പാലേരി, വി.കെ.സി മമ്മദ്കോയ തുടങ്ങിയവർ സംസാരിക്കും.

വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ഡോ. എസ്. ജയശ്രീ, സെക്രട്ടറി കെ.യു.ബിനി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close