KERALAlocal

കോഴിക്കോട് ഇരട്ട സ്‌ഫോടനം ; പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി ഉത്തരവ്.

കോഴിക്കോട്: ഇരട്ട സ്‌ഫോടനകേസിലെ പ്രതികളായ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എന്‍.ഐ.എ. കോടതി വിധി തള്ളികൊണ്ടാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍.ഐ.എ. കോടതി ശിക്ഷിച്ചത്. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് കോടതി വിധി.

കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വിചാരണ കോടതി വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി.

2011 ലാണ് പ്രതികള്‍ ശിക്ഷ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഒന്നാം പ്രതി തടിയന്റവിട നസീറിന്റെയും നാലം പ്രതി ഷഫാസിന്റെയും ആവശ്യം. കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം. ഇത് ശരിവെച്ചുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി പുറത്തുവിട്ടത്.

2006 മാര്‍ച്ചിലാണ് കോഴിക്കോട് മൊഫ്യൂസിള്‍ ബസ്റ്റാന്റിലും കെ.എസ്ആര്‍ടിസി സ്റ്റാന്റിലും സ്‌ഫോടനം നടക്കുന്നത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ആകെ 9 പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഒരാളെ എന്‍ഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണയ്ക്കിടെ മരിക്കുകയും ചെയ്തു.

 

 

 

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close