localtop news

കോഴിക്കോട് ജാഗ്രതയേറുന്നു, ജില്ലാ കളക്ടറുടെ കോവിഡ് അറിയിപ്പുകള്‍ ഇനി ജി ഒ കെ ഡയറക്ടിലൂടെ ലഭ്യമാകും

കോഴിക്കോട്: ജില്ലാ കളക്ടറുടെ ഉത്തരവുകളും അടിയന്തര കോവിഡ് അറിയിപ്പുകളും GoK Direct  മൊബൈല്‍ ആപ്പിലൂടെ തത്സമയം അറിയാന്‍ സാധിക്കും.
ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ജാഗ്രതാ നീക്കങ്ങളുമായി ഭരണകൂടം മുന്നോട്ട് വരുന്നത്.
ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത കോഴിക്കോട് ജില്ലയുടെ പരിധിയിലുള്ള ആളുകള്‍ക്കാണ് കളക്ടറുടെ സന്ദേശങ്ങള്‍ ആയി തത്സമയം ആപ്പിലൂടെ ലഭിക്കുക.

ആന്‍ഡ്രോയ്ഡ് പ്ലേ സ്‌റ്റോറിലും ഐഫോണ്‍ ആപ്പ് സ്‌റ്റോറിലും GoK Direct എന്ന് സെര്‍ച്ച് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് : http://Qkopy.xyz/gokdirect

സംസ്ഥാന സര്‍ക്കാരിന്റെ ആധികാരിക കോവിഡ് വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്ന മൊബൈല്‍ ആപ്പ് ആണ് ജി ഒ കെ ഡയറക്റ്റ് (ഏീഗ ഉശൃലര)േ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആഗോള അംഗീകാരം ലഭിച്ച ഇന്ത്യയിലെ ഏക ആപ്പ് ആണ് ജിഒകെ ഡയറക്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യുകോപി എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ആപ്പ് വികസിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close