localtop news

ആഘോഷങ്ങൾക്ക് വർണ്ണാഭ സമ്മാനിച്ചവരുടെ ജീവിത ദുരിതങ്ങൾക്ക് അറുതിയാവുന്നില്ല.

കോഴിക്കോട്: ഈ ഓണക്കാലവും പ്രതിസന്ധികളിലൂടെ കടന്ന് പോവുകയാണ് കലാപ്രകടനങ്ങൾക്കാവശ്യമായ വസ്ത്രങ്ങളും, ചമയകൂട്ടുകളും വാടകക്ക് നൽകുന്ന സ്ഥാപന നടത്തിപ്പുകാർ.രണ്ട് വർഷത്തിലധികമായി കലോൽസവങ്ങളും ,ആഘോഷപരിപാടികളും നിലച്ചിട്ട്.
ലോക്ക് ഡൗണിൽ പൂർണ്ണമായി അടഞ്ഞ് കിടന്ന കാലയളവിലെ വാടക ഇനത്തിലുള്ള വൻ ബാധ്യതയും ,കടകൾ തുറക്കാൻ അനുമതി ലഭിച്ചിട്ടും ആവശ്യക്കാർ എത്താത്തതും ഈ മേഖലയിലുള്ളവരെ ദുരിതത്തിലാക്കിയിരിക്കയാണ്.പലരും ഈ മേഖല ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കയാണ് .നമ്മുടെ ഉൽസവക്കാലങ്ങളാണ് ഇവരുടെ സീസൺ.
ന്യൂ ഇയർ, വിഷു, ഓണം ,ശ്രീകൃഷ്ണ ജയന്തി, നവരാത്രി, ക്രിസ്മസ്, സ്കൂൾ കലോൽസവങ്ങൾ, നാട്ടുൽസവങ്ങൾ… അങ്ങനെ നീണ്ടുപോകുന്ന ആഘോഷകാലങ്ങൾ ഇവരുടെ ഉപജീവനമാർഗങ്ങൾ കൂടിയായിരുന്നു.നാമമാത്രമായി നടത്തപ്പെടുന്നഓൺലൈൻ കലാപരിപാടികൾ മാത്രമാണിപ്പോൾ ഇവർക്ക് ചെറിയൊരാശ്വാസം നൽകുന്നത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close