KERALAlocaltop news

അഴക് അലൈ’ കുടുംബസംഗമം

 

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബ് കുടുംബസംഗമം ‘അഴക് അലൈ 24’ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. റിപ്ലബ്ലിക് ദിനത്തില്‍ വെസ്റ്റ്ഹില്‍ സമുദ്ര കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച കുടുംബസംഗമം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഉച്ചക്ക് ശേഷം മൂന്ന് മണി മുതല്‍ രാത്രി 11.00 വരെ നീണ്ട കുടുംബ സംഗമത്തില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറി. അംഗങ്ങളും കുടുംബാംഗങ്ങളുമായി 120 ലേറെ പേരെ വേദിയില്‍ അണിനിരത്തിക്കൊണ്ട് ഒരുക്കിയ കടല്‍ജീവിതത്തിന്റെ കഥകള്‍ പറയുന്ന ‘കടലോളം’ ലൈറ്റ് ആന്റ് സൗണ്ട് ഷോ വേറിട്ടുനിന്നു.
മന്ത്രി. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും കണ്‍വീനര്‍ ടി.ഷിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി ഷജില്‍ കുമാര്‍, ജില്ലാ ട്രഷറര്‍ പി.വി നജീബ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്ലം, രജി ആര്‍ നായര്‍, ജോ. സെക്രട്ടറിമാരായ എം. ടി. വിധുരാജ്, ടി മുംതാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കമാല്‍ വരദൂര്‍, ഇ.പി മുഹമ്മദ്, സനോജ്കുമാര്‍ ബേപ്പൂര്‍, എം ജഷീന എന്നിവര്‍ സംസാരിച്ചു.
എം.പി.മാരായ എം.കെ രാഘവന്‍, എളമരം കരീം, മേയര്‍ ഡോ. ബീന ഫിലിപ്പ്, എം.എല്‍.എ.മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, മുന്‍ എം.എല്‍.എയും വി.കെ.സി. ഗ്രൂപ്പ് ചെയര്‍മാനുമായ വി.കെ.സി. മമ്മദ് കോയ, ലുലു ഗ്രൂപ്പ് റീജ്യനല്‍ ഡയറക്ടര്‍ പി.പി. പക്കര്‍ കോയ, പ്രവാസി വ്യവസായിയും വെല്‍ത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ വിഘ്‌നേഷ് ശശികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ മഹേഷ് പള്ളിക്കണ്ടി, മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി. ഡോ. മിലി മോണി, മലബാര്‍ ഐ ഹോസ്പിറ്റല്‍ എം.ഡി. റഷീദ്, പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. ശേഖര്‍, ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുല്‍കരീം എന്നിവര്‍ സംബന്ധിച്ചു. പരിപാടികള്‍ക്ക് എ.ബിജുനാഥ്, പി.വി. അരവിന്ദ്, അമര്‍ജിത്ത് കല്‍പ്പറ്റ, കെ.എസ് ചിഞ്ചു, കാവാലം ശശികുമാര്‍, നിസാര്‍ കൂമണ്ണ, ഉല്ലാസ് മാവിലായി, എ.വി. ഫർദിസ്, വ്യാസ് പി റാം, മനു കുര്യന്‍, കെ.എ ഹര്‍ഷാദ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close