വൈത്തിരി : ടൂറിസത്തിന്റെ മറവിൽ പെൺ വാണിഭവും , മയക്കുമരുന്ന് വ്യാപാരവും നടത്തി വയനാടിനെ മലീമസമാക്കുന്ന ജില്ലയിലെ ചില റിസോർട്ട് – ഹോളിഡേ ഹോമുകൾ പോലീസ് നിരീക്ഷണത്തിൽ . വിവിധ ഭാഗങ്ങളിലെ ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പെൺ വാണിഭം അടക്കം അധോലോക പ്രവർത്തനങ്ങൾ നടക്കുന്നതായി ആണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക റെയ്ഡ് നടത്തി. പ്രോപ്പർട്ടി ലീസിന് എടുത്തവരാണ് വയനാട് ടൂറിസം മേഖലയെ നാണം കെടുത്തും വിധം മാഫിയ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് വിവരം. ധനമോഹികളായ ചില സ്ഥാപന ഉടമകളും ഇത്തരം അധോലോക പ്രവർത്തികർക്ക് കൂട്ടുനിൽക്കുന്നുണ്ട്. ദേശീയ പാതയോരത്തേയും, വനമേഖലകളിലെയും റിസോർട്ടുകളുടെ ചിത്രമെടുത്ത് ഇവിടെ എല്ലാം സുലഭം എന്നറിയിക്കുന്ന വാട്സ് ആപ് സന്ദേശങ്ങൾ അയച്ചാണ് ബിസിനസ് കൊഴുപ്പിക്കുന്നത്. പെൺ ആക്ടിവിറ്റിയുണ്ടോ എന്നന്വേഷിച്ച് അസമയങ്ങളിൽ യുവാക്കളും മറ്റും എത്തിയതോടെയാണ് സ്ഥാപന ഉടമകൾക്ക് സംശയം തോന്നിയത് . ഇത്തരക്കാരെ പൊതു സമൂഹത്തിൽ തുറന്നുകാട്ടുമെന്ന പ്രഖ്യാപനവുമായി വയനാട് ടൂറിസം അസോസിയേഷൻ ( ഡബ്ല്യുടിഎ ) പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. അസോസിയേഷന്റെ വാട്സ് അപ് ഗ്രൂപ്പിൽ നുഴഞ്ഞുകയറിയ വിധ്വംസക പ്രവർത്തകരെ നേരിടാനും , ഇവരുടെ മാഫിയ പ്രവർത്തനങ്ങൾ പോലീസിനെ അറിയിക്കാനുമാണ് തീരുമാനം. പെൺ വാണിഭവും , മയക്കുമരുന്ന് ഇടപാടും നടത്തുന്നവരെ തുരത്തിയോടിച്ച്, വയനാടിനെ മാഫിയകളിൽ നിന്ന് രക്ഷിക്കുമെന്നും, ഇതിനായി പ്രദേശവാസികളുടെ സഹായം തേടുമെന്നും അസോസിയേഷൻ നേതാക്കൾ പോലീസിന് ഉറപ്പു നൽകി. സംശയമുള്ള സ്ഥാപനങ്ങൾ നിരീക്ഷിക്കാൻ അസോസിയേഷൻ ആക്ഷൻ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.കേരള ഗവണ്മെന്റ് എല്ലാ ലൈസൻസ് മാനദണ്ഡം പാലിച്ചു പ്രവർത്തിക്കുന്നവരാണ് വയനാട് ടൂറിസം അസോസിയേഷൻ മെമ്പർമാർ. കോവിഡ് കാലത്ത് വരുന്ന ഗസ്റ്റുകൾ സാമൂഹിക ഇടപെടൽ കുറക്കാൻ പ്രോപ്പർട്ടി ഓണർമാർ ശ്രെദ്ധിക്കണം എന്ന് മെമ്പർമാർക്ക് നിർദേശം നൽകി .ഓൺലൈനിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എ ഒ വർഗീസ്, സെക്രട്ടറി സൈഫുള്ള വൈത്തിരി, ജില്ലാ പ്രസിഡന്റ് സൈദലവി വൈത്തിരി, ട്രേഷറർമനോജ്, സുമ പള്ളിപ്പുറം, അൻവർ മേപ്പാടി, പ്രബിത ഗ്രീൻ ഗാർഡൻഎന്നിവർ സംസാരിച്ചു
Related Articles
Check Also
Close-
കാപ്പ നിയമലംഘനമുൾപ്പെടെ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ
February 14, 2024