KERALAlocaltop news

കാപ്പ നിയമലംഘനമുൾപ്പെടെ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ

കോഴിക്കോട്:

നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയും കോഴിക്കോട് ആദ്യമായി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കാപ്പ(പിറ്റ് NDPS)ചുമത്തപ്പെട്ട് ജയിലിൽ കിടന്ന് ഈയിടെ പുറത്തിറങ്ങിയ പ്രതി വീണ്ടും പിടിയിൽ.
വെള്ളയിൽ നാലുകുടിപറമ്പ് ഷാഷിം(50)നെയാണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള വെള്ളയിൽ പോലീസും ചേർന്ന് പിടി കൂടിയത്.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജനുവരി 27 ന് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായിട്ടുള്ള ഹാഷിമിന്റെ വീട്ടിൽ വിൽപ്പനയ്ക്കായി ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് നടത്തിയ റെയിഡിൽ ഇയാളുടെ വീടിൻറെ റൂമിലെ കട്ടിലിനടിയിൽ നിന്നും അരക്കിലോയിൽ അധികം കഞ്ചാവും 2 ഗ്രാമോളം മെത്താംഫിറ്റമിനും ലഭിക്കുകയുണ്ടായി .പോലീസിനെ കണ്ട് ഭയന്ന് പ്രതി വീടിൻറെ പിൻഭാഗത്ത് കൂടെ ഇറങ്ങിയോടി രക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് ഇയാൾക്കായി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. തുടർന്ന് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ പോലീസും ചേർന്ന് ഇയാൾ ഒളിവിൽ താമസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും കൂട്ടാളികളെയും രഹസ്യ നിരീക്ഷണം നടത്തി വരുന്നതിനിടയിൽനഗരത്തിലെ ലോഡ്ജിൽ റൂം എടുത്ത് താമസിക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ഇയാളെ പിടികൂടുകയും ചെയ്തു..

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ് ഹാദിൽകുന്നുമ്മൽ ശ്രീജിത്ത്പടിയാത്ത്,ഷഹീർ പെരുമണ്ണ സുമേഷ് ആറോളി രാകേഷ് ചൈതന്യം വെള്ളയിൽ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ദീപ കുമാരി സീനിയർ സിവിൽ പോലീസ് ഓഫീസർ പി ദീപു സൈബർ സെല്ലിലെ രൂപേഷ്,പ്രസാദ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത’ കേരള ഗവർണറുടെ പിറ്റ് എൻഡിപിഎസ് നിയമപ്രകാരം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞ ഇയാൾ ജാമ്യത്തിൽ ഇറങ്ങി വീണ്ടും ലഹരി മരുന്നു വിൽപ്പന നടത്തിവരികയായിരുന്നു.ഇയാൾക്കെതിരെ വെള്ളയിൽ സ്റ്റേഷനിൽ നിലവിൽ വാറണ്ടുണ്ട്.ഹാഷിമിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ലഹരിമരുന്ന് ലഭിക്കുന്ന സ്ഥലത്തെ കുറിച്ചും എത്തിച്ച് കൊടുക്കുന്നവരെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായും ഇയാളെ ഒളിവിൽ കഴിയാനും രക്ഷപ്പെടും സഹായിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.പിടി കൂടുമ്പോഴും ഇയാളുടെ ഫോണിലേക്ക് ആവശ്യക്കാരായ നിരവധി യുവാക്കൾ ബന്ധപ്പെട്ട് കൊണ്ടിരുന്നു. ഇവരെയും പോലീസ് നിരീക്ഷിച്ചു വരികയാണ്. ജില്ലയിൽ യുവാക്കളിലും കട്ടികൾക്കുമിടയിലുള്ള ലഹരിമരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം സംഘങ്ങൾ കൂടി നിൽക്കുന്ന സ്ഥലങ്ങൾ പോലീസിൻ്റെ നിയന്ത്രണത്തിലാകുമെന്നും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നവർക്കും വില്പന നടത്തുന്നവർക്കുമെതിരെ കാപ്പ പോലുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന്  പോലീസ്  പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close