KERALAlocaltop news

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട

കോഴിക്കോട് :
: കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ഒറീസയിൽ നിന്നും എത്തിച്ച 16 കിലോഗ്രാം കഞ്ചാവുമായി ഒറീസ്സ നയാഘർ സ്വദേശികളായ
1 ആനന്ദ് കുമാർ സാഹു [36] 2. ബസന്ത് കുമാർ സാഹു (40)
3 കൃ ഷണ ചന്ദ്രബാരിക്ക് (50)
എന്നിവരെയാണ് കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്.
വരാനിരിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ വൻതോതിൽ ഉള്ള ലഹരി വില്പന ലക്ഷ്യം വെച്ച് നാട്ടിലുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്രയും അളവിൽ കഞ്ചാവ് എത്തിച്ചത്. മാങ്കാവ് തലക്കുളങ്ങര യുപി സ്കൂളിന്റെ അടുത്തുള്ള വാടകവീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവ് ഒറീസ്സയിൽ നിന്ന് പുലർച്ചെ കോഴിക്കോട് ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോൾ സംശയകരമായ സാഹചര്യത്തിൽ കണ്ടതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ മാങ്കാവ് തടഞ്ഞ് വെച്ച് ചോദിച്ചപ്പോൾ ആണ് കഞ്ചാവാണ് ബാഗിൽ എന്ന് മനസ്സിലായത് വിപണിയിൽ ഏതാണ്ട് പത്തുലക്ഷത്തിന്റെ മുകളിൽ വില വരുന്ന 16 കിലോഗ്രാം കഞ്ചാവ് പ്രതികളിൽ നിന്നും കണ്ടെടുത്തു. ഓരോ തവണ അവധിക്കായി നാട്ടിൽ പോയി വരുമ്പോഴും ഇത്തരത്തിൽ കഞ്ചാവ് കടത്തി കൊണ്ടുവരുന്ന ഒരു പ്രവണത പല അതിഥി തൊഴിലാളി കൾക്കിടയിലും ഉണ്ട്. ഇത് മനസ്സിലാക്കി രഹസ്യ നിരീക്ഷണം നടത്തിയതിന്റെ ഫലമായി മുൻപും പലരെയും ഇതുപോലെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. കസബ ഇൻസ്പെക്ടർ കൈലാസ് നാഥ്, എസ്ഐ ജഗ്മോഹൻ ദത്തൻ, രാംദാസ് ഒ കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ പി ,രാജീവ് കുമാർ പാലത്ത്,
ഹോം ഗാർഡ് സുരേഷ് എന്നിവരും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു എം , സുജിത്ത് സി.കെ. എന്നിവരും ആൻറി
നാർക്കോട്ടിക്ക് ഷാഡോ വിങ്ങിലെ അംഗങ്ങളായ സരുൺകുമാർ ,ശ്രീശാന്ത് ,ഷിനോജ് ,ഇബിനു ഫൈസൽ ,അഭിജിത്ത് ,മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close