KERALAlocaltop news

*തുറമുഖ* വകുപ്പിന്റെ കെട്ടിടത്തിൽ നിയമവിരുദ്ധ നിർമ്മാണം തടയണം -യുഡിഎഫ്

കോഴിക്കോട്:  തുറമുഖ വകുപ്പ് വാടകക്ക് നൽകിയ കോഴിക്കോട്ടെ കെട്ടിടത്തിൽ കേരള ബിൽഡിംഗ് റൂൾ , കോസ്റ്റൽ റഗുലേഷൻ ആക്ട് തുടങ്ങിയ നിയമങ്ങൾ ലംഘിച്ചു കൊണ്ടുള്ള അനധികൃത നിർമ്മാണം തകൃതിയായി നടന്നുവരുന്നു. കോർപ്പറേഷൻ ഓഫീസിന് തൊട്ടുമുമ്പിലുള്ള കെട്ടിടത്തിൽ നടക്കുന്ന അനധികൃത നിർമ്മാണം തടയാൻ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കോർപ്പറേഷൻ ഭരണകൂടം തയ്യാറാകുന്നില്ല. നിയമസഭാ സ്പീക്കറുടെ സഹോദരൻ നേതൃത്വം നൽകുന്ന ഒരു കമ്പനിയാണ് ഈ കെട്ടിടം വാടകയ്ക്ക് എടുത്തിട്ടുള്ളത്. കൂടുതൽ വാടകയ്ക്ക് ഏറ്റെടുക്കാൻ മുന്നോട്ടുവന്നവരെ ഒഴിവാക്കി കേവലം നാല്പതിനായിരം രൂപ വാടക നിശ്ചയിച്ചാണ് ഈ കെട്ടിടം നൽകിയത് .തുറമുഖ വകുപ്പും കോർപ്പറേഷൻ ഭരണകൂടവും ഈ കാര്യത്തിൽ തുറന്നുവരുന്ന കള്ളക്കളി എല്ലാവർക്കും അറിയാവുന്നതാണ് റൂൾ 100 പ്രകാരം അറ്റകുറ്റപ്പണികൾക്ക് അനുമതി ലഭിച്ചതിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത് സമ്പൂർണ്ണമായ പുനർനിർമാണമാണ്.അവധി ദിവസങ്ങളിൽ നിരവധി തൊഴിലാളികളാണ് അവിടെ ജോലി എടുക്കുന്നത്. ഇത് തടയാൻ തുറമുഖ വകുപ്പും കോഴിക്കോട് കോർപ്പറേഷനും അധികാരമുണ്ട്. എന്നാൽ സ്പീക്കറെ ഭയന്ന് ഇവരൊന്നും ഈ കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ല. തീരദേശ പരിപാലന നിയമം സാധാരണക്കാർക്ക് മാത്രം ബാധിക്കുന്ന അവസ്ഥയാണ് കോഴിക്കോട്ട് ഇപ്പോഴുള്ളത് .തുറമുഖ വകുപ്പ് തന്നെ മറ്റ് പല കെട്ടിടങ്ങൾക്കും ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഈ കെട്ടിടത്തിന്റെ പരിസരത്ത് പോലും അവർ തിരിഞ്ഞു നോക്കുന്നില്ല. കോർപ്പറേഷൻ ഓഫീസിൽ നിന്നും ഈ കെട്ടിടം പരിശോധിക്കാൻ ഉദ്യോഗസ്ഥന്മാരെ ബന്ധപ്പെട്ട മേലധി കാരികൾ തടയുകയാണ്. ഭരണകൂടത്തിന്റെ തണലിൽ നിയമലംഘനത്തിന് കൂട്ടുനിൽക്കുന്ന കോർപ്പറേഷൻ നടപടി പ്രതിഷേധം ആണെന്നും ഈ അനധികൃത നിർമ്മാണം അടിയന്തരമായി നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്നുംകോർപ്പറേഷൻ യുഡിഎഫ് കൗൺസിൽ പാർട്ടി നേതാവ് കെ സി ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ. മൊയ്തീൻ കോയയും ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close