കോഴിക്കോട്: ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേർ അറസ്റ്റിൽ. തൃശ്ശൂർ പൂങ്കുന്നം മാളിയേക്കൽ വീട്ടിൽ ലീന Jose (43), പട്ടാമ്പി തിരുവേഗപറ പൂവൻതല വീട്ടിൽ സനൽ (34) എന്നിവരാണ് കുന്ദമംഗലം ടൗണിൽ വെച്ച് ഇന്ന് രാവിലെ പോലീസിന്റെയും ഫ്ളയിംഗ് സ്ക്വാഡായ ഡാൻസാഫിന്റെയും പിടിയിലായത്.ഇവരിൽ നിന്ന് 20 കിലോ കഞ്ചാവാണ് പിടികൂടിയത്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിൽപ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്നു.പോലീസിന്റെ പരിശേ ,ധനയിൽ നിന്ന് രക്ഷപെടാൻ അഭിഭാഷകരുടെ സ്റ്റിക്കർ കാറിൽ പതിച്ചായിരുന്നു യാത്ര . അഥവാ പിടിക്കപെ ‘ട്ടാൽ ദമ്പതികളാണെന്ന് പറഞ്ഞ് രക്ഷപെടാറാണ് പതിവ്. രണ്ട് മാസമായി ഇവർ ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആർക്കാണ് ഇത് എത്തിച്ച് കൊടുക്കാനിരുന്നതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഏകദേശം പത്ത് ലക്ഷം രൂപയോളം വിപണി വിലയുള്ളതാണ് പിടിച്ചെടുത്ത സാധനങ്ങൾ. വാടകയ്ക്കെടുത്ത ഹ്യൂണ്ടായ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട്ടിലെ ഇടപാടുകാരെ കുറിച്ച് പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. കുന്ദമംഗലം ഇൻസ്പെക്ടർ യൂസഫ് നടത്തറമ്മൽ , എസ്ഐ അഷ്റഫ്, എഎസ്ഐ അബ്ദുറഹ്മാൻ , എസ് സി പി ഒ വിജേഷ്, സി പി ഒമാരായ മുനീർ , ദീപക്, മിഥുൻ, ഷിബു , വനിത സി പി ഒ മാരായ സഫീറ, ബനീഷ , ഹോംഗാർഡ് ബാബു, ഡാൻസഫ് സ്ക്വാഡ് അംഗങ്ങളായ എ എസ് ഐമാരായ എം. മുഹമ്മദ് ഷാഫി, എം. സജി, എസ് സി പി ഒമാരായ അഖിലേഷ് , ജോമോൻ , സി പി ഒ എം. ജിനേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.