KERALA

പൂതലിച്ച സി.പി.എം ഇനി മണ്ണോട് ചേരും: പി.കെ.കൃഷ്ണദാസ്

കോഴിക്കോട്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ സി.പി.എം പൂതലിച്ച അവസ്ഥയിലാണെന്ന പ്രസ്താവനയില്‍ അത്ഭുതപ്പെടാനില്ലെന്നും പൂതലിന്റെ അടുത്ത ഘട്ടം മണ്ണോട് ചേരുക എന്നതാണെന്നും ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബി.ജെ. പിക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറി. ബി.ജെ.പിക്ക് ജനപിന്തുണ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നാണെന്നും സി.പി.എമ്മില്‍ ചോര്‍ച്ചയുണ്ടായത് മേല്‍ക്കുരയിലല്ല മറിച്ച് അടിത്തറയിലാണ്. അതുകൊണ്ട് തന്നെ സി.പി.എമ്മിന്റെ ശക്തികേന്ദ്ര ങ്ങളില്‍ ബി.ജെ.പിയുടെ ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി മുന്നോട്ട് പോകുമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. മാരാര്‍ജി ഭവനില്‍ ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പാളിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയും,രണ്ടുകാലില്‍ നടക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യോഗം അപലപിക്കുന്നതായി
ജില്ല പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.കലാലയങ്ങള്‍ കലുഷിതമാക്കാനിറങ്ങുന്ന ഭരണകക്ഷിയില്‍പെട്ട വിദ്യാര്‍ത്ഥി യൂണിയനെ പിടിച്ചുകെട്ടാന്‍ സി.പി.എം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ.വി.കെ.സജീവന്‍ അദ്ധ്യക്ഷത വഹിച്ചു.ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി.ശ്രീശന്‍ മാസ്റ്റര്‍, ജില്ല സഹ പ്രഭാരി കെ.നാരായണന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍, ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്‍, ജില്ല ജനറല്‍ സെക്രട്ടറിമാരായ എം.മോഹനന്‍ മാസ്റ്റര്‍, ഇ.പ്രശാന്ത് കുമാര്‍, വൈസ് പ്രസിഡന്റ് കെ.പി.വിജയലക്ഷ്മി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close