KERALAlocaltop news

മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍

കോഴിക്കോട് :
കുറ്റിച്ചിറയില്‍ നിന്നും പന്ത്രണ്ടും ,പത്തും, എട്ടും വയസ്സുള്ള ഉള്ള കുട്ടികളെ തട്ടിക്കൊണ്ടു പോയ പോയ പ്രതിയെ ടൗണ്‍ പോലീസ് പിടികൂടി.ചക്കുംകടവ് നായ് പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത് .26/10/ 2021 തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടികളെ പ്രതി വളര്‍ത്തു മീനിനെ വാങ്ങി തരാം എന്ന് പറഞ്ഞു കുറ്റിച്ചിറയില്‍ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടി കൊണ്ടുപോവുകയായിരുന്നു. ഇതില്‍ രണ്ടു കുട്ടികള്‍ ഗുജറാത്തി സ്ട്രീറ്റില്‍ നിന്നും ഓടി പോവുകയും 10 വയസ്സുകാരനെ ഇയാള്‍ നിര്‍ത്തിയിട്ട ഗുഡ്സ് വണ്ടിയില്‍ കയറ്റി ഇരുത്തുകയുമായിരുന്നു. ഒരു കാര്‍ വരുമെന്നും അതില്‍ കയറി നമുക്ക് ബീച്ചിലൂടെ കറങ്ങാം എന്നും പറഞ്ഞതില്‍ കുട്ടി പേടിച്ച് ഗുഡ്സില്‍ നിന്ന് ഇറങ്ങി ഓടി ഓടിരക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയില്‍ നിന്നും സിസിടിവി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് 09/11/2021 തീയതി രാത്രി മുഖദാറില്‍ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ഷൈജു. സി, സുനില്‍കുമാര്‍, സീനിയര്‍ സിപിഒ സജേഷ് കുമാര്‍, സിപിഒ മാരായ, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close