KERALASportstop news

രാത്രി 7.30ന് ഐ എസ് എല്ലില്‍ കിക്കോഫ്, കേരള ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍ ക്ലാസിക്, മൊബൈലില്‍ തത്സമയം കാണാം, സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഏഷ്യാനെറ്റ് പ്ലസ്-മൂവീസിലും തത്സമയം

ഐ എസ് എല്‍ ഫുട്‌ബോളിന്റെ ഏഴാം സീസണിന് ഗോവയില്‍ ഇന്ന് തുടക്കം. രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ബഗാനും ഏറ്റുമുട്ടും. പതിനൊന്ന് ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. കാണികള്‍ക്ക് ഇത്തവണ പ്രവേശനമില്ല.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ റെക്കോര്‍ഡ് പ്രേക്ഷകരെയാണ് ഐ എസ് എല്‍ പ്രതീക്ഷിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് പാര്‍ട്ണര്‍ സ്റ്റാര്‍ ഇന്ത്യയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെ തത്സമയ സംപ്രേഷണമുണ്ട്. മലയാളി പ്രേക്ഷകര്‍ക്ക് ഏഷ്യാനെറ്റ് പ്ലസിലൂടെ ഐ എസ് എല്‍ ആവേശം നെഞ്ചിലേറ്റാം. ഉദ്ഘാടന ദിവസം ഏഷ്യാനെറ്റ് മൂവീസ് ചാനലിലും തത്സമയ സംപ്രേഷണമുണ്ട്. ഷൈജു ദാമോദരനെ പോലുള്ള പ്രമുഖ കമെന്റേറ്റര്‍മാരുടെ നിര തന്നെയുണ്ട് കമെന്ററി ബോക്‌സില്‍.
മൊബൈല്‍ ഫോണിലൂടെയും ഐ എസ് എല്‍ തത്സമയം കാണാനാകും. ഡിസ്‌നി ഹോട്‌സ്റ്റാര്‍ ആപ്പില്‍ എല്ലാ മത്സരവും ലൈവായി കാണാം. ജിയോ ടിവിയിലും ഐ എസ് എല്‍ ലൈവുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close