കോഴിക്കോട് :
ചിക്കന്‍റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തുടര്‍ന്നാല്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍. കൊവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിച്ചതിനെ തുടര്‍ന്ന് വ്യാപാരം പതിയെ സാധാരണനിലയിലേക്ക് വന്നുതുടങ്ങുന്പോഴാണ് ഇരുട്ടടിയായി ചിക്കന് വിലവര്‍ദ്ധിക്കുന്നത്. ചിക്കനോടൊപ്പം തന്നെ സവാളയടക്കമുള്ള അവശ്യസാധനങ്ങള്‍ക്കും, പാചകവാതകത്തിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടിയാണ്. സംസ്ഥാനത്തെ ചിക്കന്‍ വിപണി നിയന്ത്രിക്കുന്ന അന്യസംസ്ഥാന ലോഭിയുടെ ലാഭക്കൊതിയാണ് ചിക്കന്‍റെ വിലവര്‍ദ്ധനവിന് കാരണം. സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി ചിക്കന് വില വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്