KERALAlocaltop news

കിഫയുടെ ഇടപെടൽ ; വകുപ്പുദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് വനം മന്ത്രി

കോഴിക്കോട്:കാട്ടുപന്നിയെ ക്ഷദ്രജീവിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെയും വനം വകുപ്പിനെയും തെറ്റിദ്ധരിപ്പിച്ച *അഞ്ചു ഉദ്യോഗസ്ഥർക്കെതിരെ* നടപടി സ്വീകരിക്കാൻ വനം  മന്ത്രി  എ കെ ശശീന്ദ്രൻ ഉത്തരവിട്ടു.

‘കിഫ’ ക്ക് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിലിടെയാണ്, വിശദമായ മറുപടി ചോദിച്ചു കേന്ദ്ര സർക്കാർ വനം വകുപ്പിനയച്ച കത്ത് ഉദ്യോഗസ്ഥർ പൂഴ്ത്തിവച്ച വിവരം പുറത്തറിഞ്ഞത്. *മാധ്യമങ്ങളിലൂടെ അന്നുതന്നെ കിഫ ഈ വിവരം പുറത്തു വിടുകയും ചെയ്തിരുന്നു*.

തുടർന്ന് കിഫ ഈ വിവരം മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും MLA മാരെ ബന്ധപ്പെടുകയും *അവകാശലംഘനത്തിനു* നോട്ടീസ് കൊടുക്കണം എന്നും ആവശ്യപ്പെടുകയും ചെയ്തു. മാധ്യമങ്ങളും സനീഷ് ജോസഫ്, ഐ സി ബാലകൃഷ്ണൻ എന്നീ എം എൽ എ മാരും കിഫയോടൊപ്പം ഈ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിച്ചപ്പോഴാണ്  കത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായത്.
ചോദ്യോത്തര വേളയിൽ തൃപ്തികരമായ മറുപടി കൊടുക്കാൻ കഴിയാത്ത വിധം വിവരങ്ങൾ മറച്ചു വച്ചതിനാണ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി.

നിയമസഭയിൽ അവകാശലംഘനത്തിനു നോട്ടീസ് വരുന്ന സന്ദർഭത്തിൽ വനം വകുപ്പിലെ *ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ മേൽത്തട്ട് ഗൂഢാലോചന അല്ല എന്നു വരുത്താനുള്ള കണ്ണിൽ പൊടിയിടൽ നാടകമാണ് ഈ നടപടി* . വന്യ ജീവി ശല്യം ഒഴിവാക്കാൻ രണ്ടേ രണ്ട്‌ വഴികൾ മാത്രമാണുള്ളതെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വന്യ ജീവി വാരാഘോഷ ദിന സന്ദേശത്തിൽ പ്രസംഗിച്ചിരുന്നു . “ഒന്നുകിൽ വന്യ ജീവികളെ ആകർഷിക്കുന്ന കൃഷി രീതികൾ പൂർണ്ണമായും ഒഴിവാക്കുക അല്ലെങ്കിൽ *വന്യ ജീവികളെ  പരമാവധി ആകർഷിക്കുന്ന കൃഷി നടത്തി* കൃഷി സ്ഥലങ്ങൾ സ്വകാര്യ വന്യ ജീവി സങ്കേതങ്ങളാക്കി മാറ്റുക”. ഈ മനോഭാവവും കേന്ദ്ര സർക്കാരിലേക്ക് അയക്കേണ്ട ചെറിയ മറുപടി പോലും മാസങ്ങൾ താമസിപ്പിക്കുകയും ചെയ്യുന്നത് ചേർത്തുവായിക്കുമ്പോൾ ഇതു വെറും ഉദ്യോഗസ്ഥവീഴ്ച അല്ല എന്നും മനസിലാക്കാം.

കാട്ടുപന്നി വിഷയത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടലുകൾക്ക് അവസരം ഉണ്ടായിരുന്നിട്ടും, വകുപ്പ് ഉന്നതജീവനക്കാരുടെ അലംഭാവം ഒന്നുകൊണ്ടു മാത്രം പ്രശ്നപരിഹാരം നീളുകയാണ്. കാട്ടുപന്നി ആക്രമണത്തിൽ പൊലിഞ്ഞു വീണ ജീവനുകൾക്കും, കൃഷി ഭൂമിയിൽ മാസങ്ങളുടെ അധ്വാനം ഒറ്റരാത്രി കൊണ്ട് ഇല്ലാതാവുന്ന പന്നി വിളയാട്ടങ്ങക്ക്കും വകുപ്പുമേലുദ്യോഗസ്ഥർ ഉത്തരം പറയേണ്ടി വരും.
കേന്ദ്ര അധികൃതർക്ക് യഥാസമയം വിവരങ്ങൾ കൈമാറാൻ പോലും വയ്യാത്തവിധം *കർഷക ദ്രോഹം* എന്തിനീ ഉദ്യോഗസ്ഥർ വച്ചു പുലർത്തുന്നു??

*കർഷകന് നീതി ലഭിക്കുന്നത് വരെ ‘കിഫ ‘യുടെ ഇടപെടലുകൾ ഇനിയും തുടർന്ന് കൊണ്ടേയിരിക്കുമെന്ന് ടീം കിഫ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close