localtop news

അജ്ഞാത ശബ്ദം കേള്‍ക്കുന്ന വീട് മന്ത്രി എ.കെ.ശശീന്ദ്രന്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: കുരുവട്ടൂര്‍ പോലൂരില്‍ അജ്ഞാത ശബ്ദം കേള്‍ക്കുന്ന വീട് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. വീടിനുള്ളില്‍ നിന്നും ഇടക്കിടെ മുഴക്കം അനുഭവപ്പെടുന്നത് പ്രദേശത്ത് ഭീതി പരത്തിയ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

ആവശ്യമായ നടപടികള്‍ അതിവേഗം സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. റവന്യൂ, ദുരന്ത നിവാരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദേശത്തെ കുറിച്ചു വിശദമായ പഠനം നടത്തുന്നതിനായി ഉന്നത സംഘത്തെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ.ജി.ശങ്കര്‍ സംഘത്തെ നയിക്കും. ഇന്ന് (സെപ്റ്റംബർ 29) ഉച്ചയോടു കൂടി സ്ഥലം പരിശോധിച്ച് റെസിസ്റ്റിവിറ്റി പഠനം പോലുള്ളവ ആവശ്യമുണ്ടോ എന്നും സംഘം വിലയിരുത്തും.

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത, സ്ഥിരംസമിതി ചെയര്‍മാന്‍ യു.പി.സോമനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജയപ്രകാശന്‍, വാര്‍ഡ് മെമ്പര്‍ സുര്‍ജിത്ത് എം.കെ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close