കോഴിക്കോട്: – ടൌണിലെ സി എച്ച് ഓവര്‍ ബ്രിഡ്ജിനു സമീപം റെയില്‍വെ ട്രാക്കില്‍ വെച്ച് താമരശ്ശേരി സ്വദേശിയുടെ 17000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ച് പറിച്ച പ്രതികളെ ടൌണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
കൊയിലാണ്ടി ബീച്ച് റോഡ് തൌഫത്ത് ഹൌസില്‍ അബ്ദുള്ള മുഹ്ദാര്‍( 23 ),
കണ്ണൂര്‍ പുതിയ തെരുവ് സ്വദേശി മുബാറക് (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ പതിനഞ്ചിനാണ്
കേസിനാസ്പദമായ സംഭവം. ബീച്ചില്‍ നിന്നും KSRTC സ്റ്റാന്റിലേക്ക് പോവുകയായിരുന്ന താമരശ്ശേരി സ്വദേശിയായ 20 കാരനെയാണ് പ്രതികള്‍ ആക്രമിച്ചു ഫോണ്‍ പിടിച്ചു പറിച്ചത്. ഇയാളുടെ പരാതി പ്രകാരം ടൌണ്‍ പോലീസ് കേസ് എടുക്കുകയും, പ്രതികളുടെ അടയാള വിവരങ്ങള്‍ പരതിക്കാരനില്‍ നിന്നും മനസ്സിലാക്കിയ പൊലീസ് പ്രതികളെ പിടി കൂടുകയായിരുന്നു. മറ്റൊരാള്‍ക്ക് വില്പന നടത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തി. ടൌണ്‍ പോലീസ് സ്റ്റേഷന് SI മാരായ ഷൈജു.c. അബ്ദുള്‍ സലിം V,V, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, ഷിബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജിത്ത്. കെ, ജിതേന്ദ്രന്, ജംഷാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടി കൂടിയത്.