KERALAlocaltop news

പ്രശസ്ത ആര്‍ക്കിടെക്ട് ജൂലിയ വാട്സണുമായി മന്ത്രി മുഹമ്മദ് റിയാസ് ചര്‍ച്ച നടത്തി

കോഴിക്കോട്.വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി ആശയവിനിമയം നടത്തുന്ന പരിപാടിയുടെ ഭാഗമായി മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രശസ്ത ലാന്റ് സ്കേപ് ആര്‍ക്കിടെക്ട് ജൂലിയ വാട്സണുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി.

ഹേവാർഡ്‌സ്, കൊളംബിയ തുടങ്ങിയ പ്രമുഖ സർവ്വകലാശാലകളിലെ അധ്യാപിക കൂടിയാണ് ജൂലിയ വാട്സൺ

കേരളത്തിന്‍റെ ഭൂപ്രകൃതിക്ക് അനുസൃതമായ ആര്‍ക്കിടെക്ട് സാധ്യതകളെ കുറിച്ച് ഒട്ടേറെ മികച്ച ആശയങ്ങള്‍ അവര്‍ മന്ത്രിയുമായി പങ്കുവെച്ചു. റെസ്പോസിബിൾ ടൂറിസം മിഷനിലൂടെ പ്രാദേശിക സമൂഹത്തെ സ്വയംപര്യാപ്തമാക്കുന്നതിനു കൂടി ഉതകുന്ന കേരളത്തിന്റെ ടൂറിസം പദ്ധതികളെ ജൂലിയ പ്രശംസിച്ചു.

കേരളത്തിന്റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങൾ പങ്കുവെയ്ക്കാനുള്ള സന്നദ്ധതയും അവർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close