തിരുവനന്തപുരം:മുല്ലപെരിയാര്‍ കേരളത്തിന് വീണ്ടും ആശങ്കയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചു . ജലനിരപ്പ് ഉയരുന്നത് ചൂണ്ടിക്കാട്ടി കൂടുതല്‍ വെള്ളം അണക്കെട്ടില്‍ നിന്ന് കൊണ്ടുപോകണമെന്നും , തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് അനുമതി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഒക്ടോബര്‍ 16 മുതല്‍ കേരളത്തിലുണ്ടായ മഴ ഒരുപാട് ജീവനും സ്വത്തിനുമെല്ലാം നാശം വരുത്തി . അതുകൊണ്ടുതന്നെ മുല്ലപ്പെരിയാറിനുണ്ടായിട്ടുള്ള ബലക്ഷയവും, ഉയരുന്ന ജലനിരപ്പും 40 ലക്ഷത്തോളം വരുന്ന മനുഷ്യരുടെ ജീവന് ഭീഷണിയായി നിലനില്‍ക്കുകയാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇപ്പോഴത്തെ ഒഴുക്ക് 2109 സിഎസ് ആണ് . ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ ശക്തമാകുമ്പോള്‍ റിസര്‍വോയര്‍ ലെവല്‍ 142 അടിയില്‍ എത്തുമെന്ന് ഭയപ്പെടുകയാണ്.അണക്കെട്ടുകള്‍ തുറക്കുന്നതിന്റെ 24 മണിക്കൂര്‍ മുന്‍പെ കേരളത്തെ അറിയിക്കണമെന്നും കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട് .